ഓട്ടിസം ബാധിച്ച മകന്റെ അമ്മയുടെ ചോദ്യത്തിന് ഇത്തരം പ്രശ്‌നങ്ങളില്ലാത്ത രണ്ടു കുട്ടികളെ ലഭിച്ചതില്‍ താനും ഭാര്യയും അനുഗ്രഹീതരാണ്' എന്ന പ്രധാനമന്ത്രിയുടെ മറുപടി വിവാദമായി ; മാപ്പു ചോദിച്ച് മോറിസണ്‍ ; ആദ്യ സംവാദം തന്നെ വിവാദമായി

ഓട്ടിസം ബാധിച്ച മകന്റെ അമ്മയുടെ ചോദ്യത്തിന് ഇത്തരം പ്രശ്‌നങ്ങളില്ലാത്ത രണ്ടു കുട്ടികളെ ലഭിച്ചതില്‍ താനും ഭാര്യയും അനുഗ്രഹീതരാണ്' എന്ന പ്രധാനമന്ത്രിയുടെ മറുപടി വിവാദമായി ; മാപ്പു ചോദിച്ച് മോറിസണ്‍ ; ആദ്യ സംവാദം തന്നെ വിവാദമായി
ആദ്യ സംവാദത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിവാദമായിരിക്കുകയാണ്. ഡിസെബിലിറ്റി ഇന്‍ഷ്വറന്‍സ് പദ്ധതിയെക്കുറിച്ചുള്ള ചോദ്യമായിരുന്നു വിവാദത്തിന് ആധാരം. ഓട്ടിസം ബാധിച്ച നാലു വയസുകാരായ മകന്റെ ഫണ്ടിംഗ് വെട്ടിക്കുറച്ചതിനെക്കുറിച്ച് കാതറിന്‍ എന്ന സ്ത്രീയാണ് ചോദ്യം ഉന്നയിച്ചത്. 'ഇത്തരം പ്രശ്‌നങ്ങളില്ലാത്ത രണ്ടു കുട്ടികളെ ലഭിച്ചതില്‍ താനും ഭാര്യയും അനുഗ്രഹീതരാണ്' എന്നു പറഞ്ഞായിരുന്നു പ്രധാനമന്ത്രി മറുപടി തുടങ്ങിയത്.സംഭവത്തില്‍ വിമര്‍ശനമുന്നയിച്ചതോടെ പ്രധാനമന്ത്രി മാപ്പു പറഞ്ഞു.

സംവാദം തുടരുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.

ലേബര്‍ പാര്‍ട്ടിയും, ഓട്ടിസം ബാധിതയായ മുന്‍ ഓസ്‌ട്രേലിയന്‍ ഓഫ് ദ ഇയര്‍ ഗ്രെസ് ടെയ്മും, ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓഫ് ദ ഇയര്‍ ഡിലന്‍ ആല്‍ക്കോട്ടുമെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

നേരത്തേ തന്നെ വാര്ത്തകളില്‍ നിറഞ്ഞിരുന്ന ഫോട്ടോഷൂട്ടിലെ ചിത്രവുമായാണ് ഗ്രേസ് ടെയ്ം പ്രതികരിച്ചത്.

മെഡികെയറിനെക്കാള്‍ വലിയ പദ്ധതിയാണ് ഡിസെബിലിറ്റി ഇന്‍ഷ്വറന്‍സെന്നും, അതിന് പൂര്‍ണ ഫണ്ടിംഗ് നല്‍കുന്നുണ്ട് എന്നുമായിരുന്നു പ്രധാനമന്ത്രി ചോദ്യത്തിന് മറുപടി നല്‍കിയത്.

Australian PM Scott Morrison's party faces shock defeat in state election -  World News

ലേബര്‍ പാര്‍ട്ടി കൊണ്ടുവന്ന അഭിമാനപദ്ധതിയാണ് ഡിസെബിലിറ്റി സ്‌കീം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അല്‍ബനീസിയുടെ മറുപടി.

ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഇത്തരം വലിയ പദ്ധതികള്‍ ലേബര്‍ പാര്‍ട്ടിയാണ് കൊണ്ടുവരുന്നതെന്നും, ജനങ്ങളുടെ ഭാവിയെക്കരുതിയുള്ള പദ്ധതികളെല്ലാം ലേബറിന്റെ സംഭാവനയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതിനിടെ നഴ്‌സുമാരെ സംബന്ധിച്ചുള്ള ചോദ്യവും ശ്രദ്ധേയമായി.വിദേശത്തു നിന്നുള്ള നഴ്‌സുമാരെ ആശ്രയിക്കുന്നതിന് പകരം, ഓസ്‌ട്രേലിയക്കാരായ നഴ്‌സുമാര്‍ക്കു തന്നെ അവസരം നല്‍കുന്നതിന് എന്തു നടപടിയെടുക്കുമെന്നും, ഏജ്ഡ് കെയര്‍ രംഗത്തെ നഴ്‌സിംഗ് ദൗര്‍ലഭ്യം എങ്ങനെ പരിഹരിക്കും എന്നുമായിരുന്നു ചോദ്യം. വിദേശത്തു നിന്നുള്ള നഴ്‌സുമാരുടെ കാര്യം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും മറുപടിയില്‍ പരാമര്‍ശിച്ചില്ല.ഏജ്ഡ് കെയര്‍ മേഖലയിലെ പ്രതിസന്ധിക്ക് ഊന്നല്‍ നല്കിയായിരുന്നു ഇരുവരുടെയും മറുപടി.

കൂടുതല്‍ നഴ്‌സുമാരെ പരിശീലിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്നും, ഏജ്ഡ് കെയര്‍ മേഖലയില്‍ ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും നഴ്‌സുമാരുടെ സേവനം ഉറപ്പുവരുത്തുമെന്നും അല്‍ബനീസി പറഞ്ഞു.

Other News in this category



4malayalees Recommends