ഓസ്‌ട്രേലിയയ്ക്ക് എട്ടിന്റെ പണിയുമായി ചൈനയുടെ പുതിയ നീക്കം; കല്‍ക്കരി കയറ്റുമതിയെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്; കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാനുള്ള നടപടികള്‍ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയാകും

ഓസ്‌ട്രേലിയയ്ക്ക് എട്ടിന്റെ പണിയുമായി ചൈനയുടെ പുതിയ നീക്കം; കല്‍ക്കരി കയറ്റുമതിയെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്; കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാനുള്ള നടപടികള്‍ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയാകും

ചൈന ഉടനടി നടത്തുന്ന പുതിയ നീക്കങ്ങള്‍ ഓസ്‌ട്രേലിയയുടെ കല്‍ക്കരി മേഖലയില്‍ സുപ്രധാന തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ്. 2025ഓടെ ചൈനയുടെ കല്‍ക്കരി ആവശ്യം കുത്തനെ താഴുമെന്നാണ് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി കണ്ടെത്തിയിരിക്കുന്നത്.


ഓസ്‌ട്രേലിയയിലെ കല്‍ക്കരി മേഖലയ്ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന വിഷയമാണ്. ചൈനയുടെ തെര്‍മല്‍ ഇറക്കുമതി 2025ഓടെ 26 ശതമാനം താഴുമെന്നാണ് ഗവേഷകരുടെ നിഗമനം. 2060ല്‍ നെറ്റ് സീറോ എമിഷനിലേക്ക് എത്തിച്ചേരാന്‍ ചൈന ശ്രമം ആരംഭിച്ചാല്‍ ഈ ഇടിവ് 45 ശതമാനത്തിലേക്ക് കുതിച്ചുചാടും.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള ബീജിംഗിന്റെ പദ്ധതികളാണ് എഎന്‍യു ഗവേഷകര്‍ പരിശോധിച്ചത്. ആഭ്യന്തര റെയില്‍, റോഡ് നിര്‍മ്മാണത്തില്‍ രാജ്യം നടത്തുന്ന നിക്ഷേപവും ഇതില്‍ പെടും. കടല്‍മാര്‍ഗ്ഗം കല്‍ക്കരി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ച്, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനാണ് ചൈന ശ്രമിക്കുന്നത്.

കല്‍ക്കരി ഇറക്കുമതി കുറയ്ക്കാനുള്ള ചൈനയുടെ തീരുമാനം പ്രധാനമായി ബാധിക്കുന്നത് ഓസ്‌ട്രേലിയയെ ആയിരിക്കുമെന്ന് പഠനം നയിച്ച ഡോ. ജോറിത് ഗോസെന്‍സ് പറഞ്ഞു. ഈ നീക്കം വളരെ വിദൂരമല്ലെന്ന് ഉറപ്പാണ്. 2025ഓടെ ഇത് 30 മുതല്‍ 40 മെഗാടണ്‍ വരെയായി കുറയും, അദ്ദേഹം പറഞ്ഞു.
Other News in this category



4malayalees Recommends