ജൂലിയന്‍ അസാഞ്ചിനെ യുഎസിലേക്ക് നാടുകടത്താനുള്ള യുകെ നീക്കത്തെ എതിര്‍ക്കില്ലെന്ന് ഓസ്‌ട്രേലിയ; ബ്രിട്ടീഷ് ജുഡീഷ്യറിയില്‍ ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി; രഹസ്യ രേഖകള്‍ പുറത്തുവിട്ടതിന് ശിക്ഷിക്കപ്പെട്ടാല്‍ വിക്കിലീക്‌സ് സ്ഥാപകന് 175 വര്‍ഷം ജയില്‍?

ജൂലിയന്‍ അസാഞ്ചിനെ യുഎസിലേക്ക് നാടുകടത്താനുള്ള യുകെ നീക്കത്തെ എതിര്‍ക്കില്ലെന്ന് ഓസ്‌ട്രേലിയ; ബ്രിട്ടീഷ് ജുഡീഷ്യറിയില്‍ ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി; രഹസ്യ രേഖകള്‍ പുറത്തുവിട്ടതിന് ശിക്ഷിക്കപ്പെട്ടാല്‍ വിക്കിലീക്‌സ് സ്ഥാപകന് 175 വര്‍ഷം ജയില്‍?

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ നാടുകടത്താനുള്ള തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് ഓസ്‌ട്രേലിയ. ബ്രിട്ടീഷ് കോടതിയാണ് അസാഞ്ചിനെ വിചാരണയ്ക്കായി അമേരിക്കയിലേക്ക് നാടുകടത്താന്‍ ഉത്തരവിട്ടത്. ബ്രിട്ടീഷ് ജുഡീഷ്യറിയില്‍ ആത്മവിശ്വാസമുണ്ടെന്നാണ് ഒരു മുതിര്‍ന്ന ഓസ്‌ട്രേലിയന്‍ മന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.


ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ചിനെ അമേരിക്കയിലേക്ക് നാടുകടത്താന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ബ്രിട്ടീഷ് കോടതി ഉത്തരവിറക്കിയത്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ പ്രസിദ്ധീകരിച്ചതിനാണ് ഇദ്ദേഹത്തിന് വിചാരണ നേരിടേണ്ടി വരിക.

കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ 175 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് അസാഞ്ചിനെ കാത്തിരിക്കുന്നത്. 'ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിലും, പരമാധികാരത്തിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ നാടുകടത്തിലെ എതിര്‍ക്കില്ല', ഓസ്‌ട്രേലിയന്‍ സെനറ്റര്‍ സിമോണ്‍ ബര്‍മിംഗ്ഹാം വ്യക്തമാക്കി.

കോടതി ഉത്തരവ് വന്നതോടെ അസാഞ്ചിന്റെ അഭിഭാഷകര്‍ക്ക് മെയ് 18നകം ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേലില്‍ നിന്നും അനുകൂല ഉത്തരവ് നേടുക മാത്രമാണ് ബാക്കിയുള്ളത്. ജയിലിലാകുന്ന പൗരന്‍മാര്‍ക്ക് കോണ്‍സുലാര്‍ അസിസ്റ്റന്‍സ് നല്‍കുന്നത് തുടരുമെന്നും ബര്‍മിംഗ്ഹാം വ്യക്തമാക്കി.
Other News in this category



4malayalees Recommends