12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണ്ടെന്ന് ആവര്‍ത്തിച്ച് ഓസ്‌ട്രേലിയന്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്‍

12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണ്ടെന്ന് ആവര്‍ത്തിച്ച് ഓസ്‌ട്രേലിയന്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്‍
12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ദ്ദേശിക്കുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ വീണ്ടും വ്യക്തമാക്കി.എന്നാല്‍ ഈ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആവശ്യമാണോ എന്നത് സംബന്ധിച്ചു പതിവായി വിലയിരുത്തുമെന്നും അധികൃതര്‍ പറഞ്ഞു. നിലവില്‍ 16 വയസും മുകളിലും പ്രായമുള്ളവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ദ്ദേശിക്കുന്നത്. ഏപ്രില്‍ എട്ടിന് 1215 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസിനുള്ള പ്രൊവിഷണല്‍ അനുമതി തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയിരുന്നു. തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ പ്രൊവിഷണല്‍ അനുമതി നല്‍കിയെങ്കിലും, 12-15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിലവില്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നാണ് ATAGIയുടെ നിലപാട്.

ഓസ്‌ട്രേലിയയില്‍ കൊവിഡ് ബാധിച്ച് കുറഞ്ഞത് 42 പേരെങ്കിലും മരിച്ചതായാണ് വെള്ളിയാഴ്ചത്തെ കണക്കുകള്‍. ഇതില്‍ 16 മരണങ്ങള്‍ വിക്ടോറിയയിലും, 13 മരണങ്ങള്‍ ന്യൂ സൗത്ത് വെയില്‍സിലുമാണ്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന് കോവിഡ് സ്ഥിരീകരിച്ചു. ഒരു കുടുംബാംഗം കോവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ ചൊവ്വാഴ്ച മുതല്‍ പ്രീമിയര്‍ ഐസൊലേഷനിലായിരുന്നു. ഇതിന് ശേഷം ആര്‍ടിപിസിആര്‍ പരിശോധനയില്‍ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു.

Booster doses are currently recommended for people aged 16 and over. (file)

ലേബര്‍ നേതാവ് ആന്തണി അല്‍ബനീസിക്ക് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത അല്‍ബനീസി, ഏഴ് ദിവസത്തെ ഐസൊലേഷന് ശേഷം വീണ്ടും തെരെഞ്ഞെടുപ്പ് ക്യാമ്പയിനില്‍ സജീവമാകും എന്നാണ് റിപ്പോര്‍ട്ട്. അത് വരെ വീട്ടില്‍ നിന്ന് പ്രചാരണം നടത്തുമെന്ന് അല്‍ബനീസി പറഞ്ഞു. അല്‍ബനീസി വേഗം രോഗമുക്തി പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആശംസിച്ചു.

Other News in this category



4malayalees Recommends