ലേബറിന് അപ്രതീക്ഷിത തിരിച്ചടി,അല്‍ബനീസിക്ക് കോവിഡ് സ്ഥിരീകരിച്ചു ; തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് കടക്കവേ ക്വാറന്റൈന്‍ പാര്‍ട്ടിയ്ക്ക് ആശങ്കയാകുന്നു

ലേബറിന് അപ്രതീക്ഷിത തിരിച്ചടി,അല്‍ബനീസിക്ക് കോവിഡ് സ്ഥിരീകരിച്ചു ; തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് കടക്കവേ ക്വാറന്റൈന്‍ പാര്‍ട്ടിയ്ക്ക് ആശങ്കയാകുന്നു
ഫെഡറല്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ലേബറിന് അപ്രതീക്ഷിത തിരിച്ചടി.തെരഞ്ഞെടുപ്പിലെ ലേബറിന്റെ മുഖം എന്ന് വിശേഷിപ്പാക്കാവുന്ന അല്‍ബനീസിയുടെ അസാന്നിധ്യം ലേബര്‍ ക്യമ്പിനെ താളം തെറ്റിക്കും.വ്യാഴാഴ്ച വൈകുന്നേരമാണ് ആന്റണി അല്‍ബനീസിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂ സൗത്ത് വെയില്‍സിലെ നൗറയിലുള്ള ഒരു റിട്ടയര്‍മെന്റ് വില്ലേജ് സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

Opposition leader Anthony Albanese.

തനിക്ക് ഇതുവരെ കുഴപ്പമൊന്നുമില്ലെന്നും, വീട്ടിലിരുന്ന് ഉത്തരവാദിത്തങ്ങള്‍ തുടരുമെന്നും അല്‍ബനീസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. എല്ലാ ഓസ്‌ട്രേലിയക്കാരുടെയും കൂടുതല്‍ മെച്ചപ്പെട്ട ഭാവിക്കായി താന്‍ പോരാടുമെന്നും അല്‍ബനീസി കൂട്ടിച്ചേര്‍ത്തു.മെഡികെയര്‍ ഉള്ളതുകൊണ്ട് തനിക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ ഓസ്‌ട്രേലിയയില്‍ ലഭ്യമാണെന്നും അല്‍ബനീസി കുറിച്ചു.

മെഡികെയര്‍ പദ്ധതിയുടെ പിന്നില്‍ ലേബറാണെന്ന് സൂചിപ്പിച്ചു കൊണ്ടായിരുന്നു അല്‍ബനീസിയുടെ പരാമര്‍ശം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നലെ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടാനിരുന്ന അല്‍ബനീസി, യാത്ര റദ്ദ് ചെയ്ത് സിഡ്‌നിയില്‍ തുടരുകയാണ്. ഇതോടെ മെയ് 21 നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിന് മുന്‍പ്, കുറഞ്ഞത് ഏഴ് ദിവസത്തെ പരസ്യ പര്യടന പരിപാടികളെങ്കിലും അല്‍ബനീസിക്ക് നഷ്ടമാകും.ക്വാറന്റൈനില്‍ പ്രവേശിച്ചെങ്കിലും ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ലേബര്‍ പാര്‍ട്ടി അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു സാധ്യത മുന്‍കൂട്ടി കണ്ടിരുന്നതായി ലേബര്‍ കാമ്പെയ്ന്‍ വക്താവ് ജേസണ്‍ ക്ലെയര്‍ വ്യക്തമാക്കി. ലേബര്‍ ടീമിന്റെ ശക്തി പ്രകടിപ്പിക്കാനുള്ള അവസരമാണിതെന്നും ജേസണ്‍ ക്ലെയര്‍ ചൂണ്ടിക്കാട്ടി.ആരോഗ്യ സ്ഥിതിക്കനുസരിച്ച് ഓണ്‍ലൈനായി വാര്‍ത്താ സമ്മേളനങ്ങളിലും, പ്രചാരണ പരിപാടികളിലും അല്‍ബനീസി പങ്കെടുക്കുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ലേബറിന്റെ മുഖ്യ എതിരാളിയും, പ്രധാന മന്ത്രിയുമായ സ്‌കോട്ട് മോറിസണ്‍ ആന്റണി അല്‍ബനീസിക്ക് ആശംകള്‍ നേര്‍ന്നു.

അല്‍ബനീസിയുടെ രോഗബാധ ഗുരുതരമാകില്ലെന്നും ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയും സ്‌കോട്ട് മോറിസണ്‍ പങ്കുവെച്ചു.

Other News in this category



4malayalees Recommends