1.5 മില്ല്യണ്‍ ഡോളറിന്റെ 1200 കന്നുകാലികള്‍ മോഷണം പോയി; പോലീസ് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായത് 71-കാരന്‍; പ്രതിയെ കണ്ടെത്തിയത് 10 മാസം നീണ്ട തിരച്ചിലിനൊടുവില്‍!

1.5 മില്ല്യണ്‍ ഡോളറിന്റെ 1200 കന്നുകാലികള്‍ മോഷണം പോയി; പോലീസ് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായത് 71-കാരന്‍; പ്രതിയെ കണ്ടെത്തിയത് 10 മാസം നീണ്ട തിരച്ചിലിനൊടുവില്‍!

1.5 മില്ല്യണ്‍ ഡോളറോളം മൂല്യമുള്ള 1200 കന്നുകാലികളെ കവര്‍ന്ന കേസിലെ അന്വേഷണം ചെന്നുനിന്നത് 71-കാരനില്‍. നോര്‍ത്തേണ്‍ ടെറിട്ടറി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബുധനാഴ്ച പ്രതിയെ പൊക്കിയത്.


ടാസ്‌ക്‌ഫോഴ്‌സ് സ്റ്റാര്‍ലൈറ്റ് 10 മാസത്തോളം നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് സൗത്ത് കാതറീനിലെ ഒരു പ്രോപ്പര്‍ട്ടിയില്‍ നിന്നും മോഷ്ടാവിനെ അറസ്റ്റ് ചെയ്തത്. അയല്‍വാസിയുടെ 435 കന്നുകാലികളെ മോഷ്ടിച്ചതായി അറിയിച്ചതോടെയാണ് പോലീസ് ഇവിടേക്ക് എത്തുന്നത്.

ഇതിന് ശേഷം പോലീസ് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ഈ ഫാമിലുള്ള 658 കന്നുകാലികളില്‍ 435 എണ്ണവും മോഷ്ടിക്കപ്പെട്ട കന്നുകാലികളുടെ പിന്‍ഗാമികളാണെന്ന് വ്യക്തമായത്. പല കിടാവുകളും മോഷ്ടിക്കപ്പെട്ട കന്നുകാലികളുടെ മൂന്നാം തലമുറയാണെന്നും പോലീസ് കരുതുന്നു. നല്ലൊരു ശതമാനം വില്‍പ്പനയും നടത്തി.

1.5 മില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള 1200ലേറെ കന്നുകാലികളെയാണ് ഏതാനും വര്‍ഷങ്ങള്‍ക്കിടെ 71-കാരന്‍ പൊക്കിയത്. ഫാമുകള്‍ നടത്തുന്ന പ്രോപ്പര്‍ട്ടികളില്‍ നിന്നുമുള്ള പശുക്കളും, കിടാവുകളും അടുത്ത പ്രോപ്പര്‍ട്ടിയില്‍ എത്തുമ്പോള്‍ പലരും പശുവിനെ തിരിച്ചുകൊടുക്കുകയും, കിടാവുകളെ സ്വന്തമായി സൂക്ഷിക്കുകയും ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ ഈ മോഷ്ടാവാകട്ടെ പശുവിനെയും, കിടാവിനെയും സ്വന്തമാക്കി വെയ്ക്കുകയും ഇതില്‍ നിന്ന് ലാഭം നേടുകയുമായിരുന്നു.
Other News in this category



4malayalees Recommends