ലോക്ക്ഡൗണില്‍ മദ്യപാനം ഉയര്‍ന്നു; ഇംഗ്ലണ്ടില്‍ 25,000 അധിക മരണങ്ങള്‍ക്ക് മദ്യം കാരണമാകുമെന്ന് മുന്നറിയിപ്പ്; കോവിഡ് കാലത്ത് ജനങ്ങളുടെ മദ്യ ഉപയോഗം വര്‍ദ്ധിച്ചത് വിനയായി; എന്‍എച്ച്എസില്‍ 1 മില്ല്യണ്‍ അധിക അഡ്മിഷന്‍

ലോക്ക്ഡൗണില്‍ മദ്യപാനം ഉയര്‍ന്നു; ഇംഗ്ലണ്ടില്‍ 25,000 അധിക മരണങ്ങള്‍ക്ക് മദ്യം കാരണമാകുമെന്ന് മുന്നറിയിപ്പ്; കോവിഡ് കാലത്ത് ജനങ്ങളുടെ മദ്യ ഉപയോഗം വര്‍ദ്ധിച്ചത് വിനയായി; എന്‍എച്ച്എസില്‍ 1 മില്ല്യണ്‍ അധിക അഡ്മിഷന്‍

ഇംഗ്ലണ്ടില്‍ അടുത്ത 20 വര്‍ഷത്തില്‍ 25,00 പേര്‍ അധികമായി മരണപ്പെടുമെന്ന് മുന്നറിയിപ്പ്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ അമിത മദ്യപാന ശീലമാണ് ഈ മരണങ്ങളിലേക്ക് നയിക്കുന്നതെന്നാണ് രണ്ട് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.


മദ്യപാനത്തിന്റെ മറ്റൊരു ഫലം എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് മേലാകും പതിക്കുക. 1 മില്ല്യണ്‍ അധിക ഹോസ്പിറ്റല്‍ അഡ്മിഷനുകള്‍ക്കാണ് ഈ മദ്യപാന ശീലം വഴിയൊരുക്കുക. എന്‍എച്ച്എസിന് 5 ബില്ല്യണ്‍ പൗണ്ടിലേറെ ചെലവ് വരുത്തുകയും ചെയ്യും.

എന്‍എച്ച്എസ് ഫണ്ടിംഗോടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ ഫലങ്ങള്‍ പുറത്തുവന്നതോടെ മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ നടപടി വേണമെന്ന ആവശ്യമാണ് ആരോഗ്യ വിദഗ്ധര്‍ ഉന്നയിക്കുന്നത്. വിലയും, ലഭ്യതയും, പ്രൊമോഷനും നിയന്ത്രിക്കണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

യുകെ ആദ്യ ലോക്ക്ഡൗണിലേക്ക് പോയപ്പോള്‍ ചെറിയ തോതില്‍ മദ്യം ഉപയോഗിച്ചവര്‍ മറ്റുള്ളവരുമായി ഇടപഴകല്‍ തടസ്സപ്പെട്ടതോടെ മദ്യ ഉപയോഗം കുറച്ചു. എന്നാല്‍ നല്ല രീതിയില്‍ മദ്യം ഉപയോഗിക്കുന്നവര്‍ പബ്ബും, റെസ്റ്റൊറന്റും അടഞ്ഞ് കിടക്കുമ്പോള്‍ അമിതമായി മദ്യം ഉപയോഗിച്ചു. ഇത് മരണങ്ങള്‍ വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.

Other News in this category



4malayalees Recommends