മോഡി പ്രഭയില്ലാതെ ഗുജറാത്തിലെ ആംറേലി;ഇവിടെ വിജയിക്കാതെ മുഴുവന്‍ സംസ്ഥാനവും വിജയിച്ചിട്ട് കാര്യമില്ലെന്ന് ബിജെപി കരുതുന്ന ആംറേലി പിടിച്ചടക്കാന്‍ കോണ്‍ഗ്രസ്സിനാകുമോ.?

മോഡി പ്രഭയില്ലാതെ ഗുജറാത്തിലെ ആംറേലി;ഇവിടെ വിജയിക്കാതെ മുഴുവന്‍ സംസ്ഥാനവും വിജയിച്ചിട്ട് കാര്യമില്ലെന്ന് ബിജെപി കരുതുന്ന ആംറേലി പിടിച്ചടക്കാന്‍ കോണ്‍ഗ്രസ്സിനാകുമോ.?

കോണ്‍ഗ്രസ്സും ബിജെപിയും ശക്തമായ മത്സരം നടക്കുന്ന ആംറേലി മണ്ഡലം ഒരിക്കല്‍ കൂടി ദേശിയ ശ്രദ്ധയിലേക്ക് വരികയാണ്.ബിജെപിക്കെതിരെ കര്‍ഷക രോഷം ഏറ്റവും ശക്തമായ രീതിയില്‍ തന്നെ അലയടിക്കുന്ന ഈ മണ്ഡലത്തിലെ വിജയം ബിജെപിയെ സംബന്ധിച്ചിടത്തോളം അല്‍പ്പം ദുഷ്‌കരമാണ്. അതേസമയം ഇവിടെ വിജയിക്കാതെ മുഴുവന്‍ സംസ്ഥാനങ്ങളും പിടിച്ചെടുത്തിട്ട് കാര്യമില്ലെന്നാണ് ബിജെപി കരുതുന്നത്.കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ കര്‍ഷകരുടെ വോട്ടുകള്‍ ഭൂരിഭാഗവും ലഭിച്ചത് കോണ്‍ഗ്രസ്സിനായിരുന്നു,അത്തരമൊരു സാഹചര്യം ഈ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ കോണ്‍ഗ്രസ്സിന് അത് വളരെയധികം ഗുണം ചെയ്യും. എന്നാല്‍ സംസ്ഥാനത്തെ 26 സീറ്റുകളും തൂത്തു വരുമെന്ന അമിത പ്രതീക്ഷയിലാണ് ബിജെപി.അതാണ് ബിജെപി ഗുജറാത്തില്‍ ലക്ഷ്യമിടുന്നത്.


എന്നാല്‍ പ്രതിസന്ധികള്‍ ഒരുപാടുണ്ട് ബിജെപി യുടെ മുന്നില്‍.കാരണം ആംറേലിയിലെ കാര്‍ഷിക മേഖല ഇപ്പോള്‍ കോണ്‍ഗ്രസ്സിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇവിടെ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്.മാത്രമല്ല ജനപ്രിയ നേതാവ് പരേഷ് ധനാനിയെയാണ് കോണ്‍ഗ്രസ്സ് ഇവിടെ സ്ഥാനാര്‍ത്ഥി യാക്കിയിരിക്കുന്നത്.ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ഇത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്,അതേസമയം ഇവിടെത്തെ പരാജയം സംസ്ഥാനം മുഴുവന്‍ പ്രതിഫലിക്കുമെന്ന ഭീതിയും ബിജെപിക്കുണ്ട്.നഗര കേന്ദ്രീകരിതമായ പാര്‍ട്ടിയാണ് ബിജെപിയെന്ന പൊതുബോധം ഉണ്ടായി വന്നിട്ടുണ്ട്, ഇത് ബിജെപിക്ക് ദോഷം ചെയ്യുന്നു,ഗ്രാമീണ മേഖലകള്‍ ബിജെപിയെ പതിയെ കൈവിടുന്നു.


വ്യാവസായിക വളര്‍ച്ച കാര്യമായിട്ട് ആംറേലിയില്‍ ഇല്ലാത്തത് അതിന് പറ്റിയ പരിസ്ഥിതി ഇവിടെ ഇല്ലാത്തത് കൊണ്ടാണെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ഇത്രയും കാലമായിട്ടും കാര്യമായിട്ടുള്ളതൊന്നും ഇവിടെ ഉണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള ആം റീലി ലോക്‌സഭ മണ്ഡലത്തില്‍ അഞ്ചെണ്ണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേടിയിരുന്നു.ഇത് കോണ്‍ഗ്രസ്സിന് പ്രതീക്ഷ നല്‍കുന്നുണ്ട്.കാരണം ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നല്കിക്കൊണ്ടായിരുന്നു കോണ്‍ഗ്രസ്സിന്റെ അന്നത്തെ ആ വിജയം. ഹര്‍ദിക് പട്ടേലും അദ്ദേഹത്തിന്റെ പാട്ടീദാര്‍ സമരവും കഴിഞ്ഞ തവണ ഈ മേഖലയില്‍ കോണ്‍ഗ്രസിന് വമ്പന്‍ നേട്ടമായിരുന്നു നല്‍കിയത്.. ഇത്തവണ ഹര്‍ദിക് കോണ്‍ഗ്രസിനൊപ്പമായതുകൊണ്ട് തന്നെ അത് കോണ്‍ഗ്രസ്സിന് ഏറെ പ്രതീക്ഷ നല്‍കുകയാണ്.ഇതോടൊപ്പം രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും കോണ്‍ഗ്രസിന് ഗുണകരമാണ്.


Related News

Other News in this category



4malayalees Recommends