എസ് പി- ബി എസ് പി സഖ്യത്തെ കൂടെ നിര്‍ത്തി മോദിയെ മലര്‍ത്തിയടിക്കാന്‍ പ്രിയങ്കയുടെ ചാണക്യ തന്ത്രം;വാരണാസിയില്‍ ഇത്തവണ കാര്യങ്ങളൊന്നും മോദിക്ക് അനുകൂലമല്ല,അവലോകനം

എസ് പി- ബി എസ് പി സഖ്യത്തെ കൂടെ നിര്‍ത്തി മോദിയെ മലര്‍ത്തിയടിക്കാന്‍ പ്രിയങ്കയുടെ ചാണക്യ തന്ത്രം;വാരണാസിയില്‍ ഇത്തവണ കാര്യങ്ങളൊന്നും മോദിക്ക് അനുകൂലമല്ല,അവലോകനം

മോദിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ ന്യൂജനറേഷന്‍ മുഖമായ പ്രിയങ്കഗാന്ധി എത്തുമ്പോള്‍ അത്രയ്ക്കും ആത്മവിശ്വാസമില്ലാതെയാണ് ബിജെപി ക്യാമ്പ് ഇതിനെ നോക്കികാണുന്നത്. കഴിഞ്ഞദിവസമാണ് വാരണാസി മണ്ഡലത്തില്‍ മത്സരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ വൈകാതെ തന്നെ അന്തിമ തീരുമാനം ഉണ്ടാവും. എഐസിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം പ്രിയങ്കതന്നെയാകും സ്ഥാനാര്‍ത്ഥി. പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയുടെ യുപി ഘടകം നേരത്തെ തന്നെ ആവശ്യമുന്നയിച്ചിരുന്നു. കോണ്‍ഗ്രസും ബിഎസ്പി-സഖ്യവും വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്ക സ്ഥാനാര്‍ത്ഥിയായി എത്തുകയാമണെങ്കില്‍ എസ്പി-ബിഎസ്പി സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ പ്രിയങ്കയെ പിന്തുണച്ചേക്കും.


എതിരാളികള്‍ എല്ലാവരും കൂടി ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതോടെ വരണാസിയില്‍ മോദി വിരുദ്ധവികാര വോട്ടുകളുടെ വലിയ ധ്രൂവീകരണം ഉണ്ടാകും. ഇത് പ്രിയങ്കയ്ക്ക് ലഭിക്കുന്നതോടെ മോദിയെ തറപറ്റിയ്ക്കാനും അതുവഴി ഇന്ദ്രപ്രസ്ഥം കൈയ്യടക്കാനും സാധിക്കുമെന്നാണ് കോണ്ഡഗ്രസ് കണക്ക് കൂട്ടുന്നത്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ഔദ്യഗിക തീരുമാനം ഒന്നും എടുത്തിട്ടില്ല. നിലവില്‍ പ്രിയങ്ക അനുകൂല നിലപാടെടുത്ത സ്ഥിതിക്ക് ഇക്കാര്യത്തില്‍ ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്. പ്രചരണത്തിന് തടയിടാന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് നിന്ന് ഒളിച്ചോടുന്നു എന്ന പ്രചരണം ബിജെപി ശക്തമാക്കിയിരുന്നു. വാരണാസിയില്‍ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ ഈ പ്രചരണത്തിന് തടയിടാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്ക്കൂട്ടുന്നുണ്ട്.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി മൂന്ന് ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് വിജയിച്ച വാരണാസിയില്‍ മത്സരിക്കുന്നതോടെ ആദ്യ രാഷ്ട്രീയ പോരാട്ടത്തില്‍ പ്രിയങ്ക പരാജയപ്പെടണോ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ പ്രിയങ്ക മോദിയ്‌ക്കെതിരെ പടവാള്‍ ഉയര്‍ത്തുന്നതോടെ കാര്യങ്ങള്‍ അത്ര സുഗമാമാകില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന നഗരമായ വാരണാസിയില്‍ ആകെ 15 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. 2014 ല്‍ ആകെ 5 നിയമസഭാ മണ്ഡലങ്ങളുള്ള വാരാണാസിയില്‍ 2014 ല്‍ 5,81,022 വോട്ടുകളായിരുന്നു മോദി നേടിയത്. 209238 വോട്ടുകള്‍ നേടിയ ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളായിരുന്നു രണ്ടാംസ്ഥാനത്ത് എത്തിയത്. എസ്പി, ബിഎസ്പി കക്ഷികളും കഴിഞ്ഞ തവണ വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. 2009 ല്‍ മുരളീ മനോഹര്‍ ജോഷി 2009 ല്‍ ബിജെപിക്ക് വേണ്ടി മുരളീ മനോഹര്‍ ജോഷിയായിരുന്നു വാരണാസിയില്‍ മത്സരിച്ച് വിജയിച്ചത്. ആകെ 203122 വോട്ടുകള്‍ മാത്രമായിരുന്നു അന്ന് അദ്ദേഹത്തിന് ലഭിച്ചത്. 17000 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു മുരളീ മനോഹര്‍ ജോഷിക്ക് ലഭിച്ചത്.


2004 ല്‍ കോണ്‍ഗ്രസ് മോദി ഇന്ന് സുരക്ഷിത മണ്ഡലമെന്ന് കരുതുന്ന മണ്ഡലത്തില്‍ 2004 ല്‍ കോണ്‍ഗ്രസിലെ ഡോ. രാജേഷ് കുമാര്‍ മിശ്രയായിരുന്നു വിജയിച്ചത്. 1957 മുതലുള്ള വാരണാസിയുടെ ചരിത്രം പരിശോധിച്ചാല്‍ എല്ലാവര്‍ക്കും വ്യക്തമായ മേല്‍ക്കൈ അവകാശപ്പെടാന്‍ കഴിയില്ല. ഇതാണ് വാരണാസിയുടെ തിരെഞ്ഞെടുപ്പ് ചരിത്രം. കോണ്‍ഗ്രസും ബിജെപിയും ആറ് തവണ വീതം വിജയിച്ച മണ്ഡലത്തില്‍ ഓരോ തവണ വീതം ജനതാദളും ബിജു ജനതാദളും സിപിഎമ്മും വിജയിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു മണ്ഡലത്തിലേക്കാണ് പോരാട്ടം ശക്തമാക്കാന്‍ കടന്നുവരാന്‍ തയ്യാറാണെന്ന് പ്രിയങ്ക സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ തവണ ഒബിസി വിഭാഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ നരേന്ദ്രമോദിക്ക് ലഭിച്ചിരുന്നു. എസ്പിയും ബിഎസ്പിയും ആംആദ്മിയും മത്സരിച്ചപ്പോള്‍ ശക്തമായ ചതുഷ്‌കോണ മത്സരത്തിനായിരുന്നു 2014 ല്‍ വാരണാസി സാക്ഷ്യം വഹിച്ചത്.

എസ്പിയും ബിഎസ്പിയും ഇത്തവണ പ്രിയങ്ക സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ എസ്പിയും ബിഎസ്പിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കില്ല. അങ്ങനെയെങ്കില്‍ ഇത്തവണ വാരണാസിയില്‍ വിജയിച്ച് കയറണമെങ്കില്‍ മോദിക്ക് ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടി വരും. കഴിഞ്ഞ തവണ മോദിയെ പിന്തുണച്ച ഒബിസി വിഭാഗങ്ങള്‍ ഇത്തവണ ഒരു പാര്‍ട്ടിക്കും വ്യക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മത്സരം ശക്തമാകും പ്രിയങ്ക സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ മത്സരം ശക്തമാകും. അതോടെ മോദിക്ക് മണ്ഡലത്തില്‍ കൂടുതല്‍ സമയം വാരണാസിയില്‍ ചെലവഴിക്കേണ്ടിവരും. രാഹുല്‍ രാജ്യത്തുടനീളം പ്രചരണം നടത്തുമ്പോള്‍ മോദിയെ വാരണാസിയില്‍ തളച്ചിടാന്‍ കഴിയുന്നത് നേട്ടമാകുമെന്നും കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നു. ചുരുക്കിപറഞ്ഞാല്‍ പറഞ്ഞാല്‍ എത്രതന്നെ പണമൊഴുക്കിയാലും, മോദിയ്ക്ക് വാരണാസിയില്‍ വിജയിക്കണമെങ്കില്‍ നല്ലപോലെ അധ്വാനിക്കേണ്ടതായി വരും. കാരണം, മോദിയ്‌ക്കെതിരെയുള്ള വോട്ടുകള്‍ ചിന്നിചിതറിപോകാന്‍ വിശാല പ്രതിപക്ഷം തയ്യാറായേക്കില്ല. അതുകൊണ്ട് തന്നെ മോദിയ്‌ക്കെതിരെ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപിയെ മലര്‍ത്തിയടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. തങ്ങള്‍ തീരുമാനിച്ചത് പോലെ എസ്പി-ബിഎസ്പി സഖ്യം കൂടി ഒറ്റക്കെട്ടായി നിന്നാല്‍ പ്രിയങ്കയ്ക്ക് ആദ്യമത്സരത്തില്‍ തന്നെ നേട്ടമുണ്ടാക്കാനാകും.


Related News

Other News in this category4malayalees Recommends