ന്യൂ സൗത്ത് വെയില്‍സിന്റെ 150 ഓളം വരുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ആയിരകണക്കിന് നഴ്‌സുമാര്‍ പണിമുടക്കി ; രോഗികളെ ശുശ്രൂഷിക്കാന്‍ ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സമരക്കാര്‍

ന്യൂ സൗത്ത് വെയില്‍സിന്റെ  150 ഓളം വരുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ആയിരകണക്കിന് നഴ്‌സുമാര്‍ പണിമുടക്കി ; രോഗികളെ ശുശ്രൂഷിക്കാന്‍ ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സമരക്കാര്‍
ന്യൂ സൗത്ത് വെയില്‍സിന്റെ വിവിധ ഭാഗങ്ങളിലുള്ള 150 ഓളം വരുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ആയിരകണക്കിന് നഴ്‌സുമാര്‍ പണിമുടക്കി. ആശുപത്രികളിലെ ജീവനക്കാരുടെ കുറവും ശമ്പളത്തിന്റെ കുറവും ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. കോവിഡ് മഹാമാരിയുടെ സമയത്ത് രോഗികളെ ശുശ്രൂഷിക്കാന്‍ ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുന്നില്ല എന്നാണ് പ്രധാനമായുള്ള പരാതി.രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാത്രം ആവശ്യമായ പരിമിതമായ എണ്ണം നഴ്‌സുമാര്‍ ഒഴിച്ചുള്ളവര്‍ പണിമുടക്കിന്റെ ഭാഗമായി.

ഓരോ ഷിഫ്റ്റിലും നാല് രോഗികള്‍ക്ക് ഒരു നഴ്‌സ് എന്ന അനുപാതവും, പൊതുമേഖലാ രംഗത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള 2.5 ശതമാനത്തിന് മുകളില്‍ ശമ്പള വര്‍ദ്ധനവുമാണ് നഴ്‌സുമാര്‍ ആവശ്യപ്പെടുന്നത്.

NSW nurses strike: Thousands walk off the job due to Covid-induced staff  shortages | Daily Mail Online

ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത നഴ്‌സുമാര്‍ മഹാമാരിയില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി ഒരു നിമിഷം മൗനം ആചരിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 ഓളം പ്രതിഷേധ റാലികളാണ് നടന്നത്.

പണിമുടക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് യൂണിയനെ സമീപിച്ചിരുന്നു.എന്നാല്‍ നഴ്‌സുമാര്‍ പണിമുടക്കുമായി മുന്നോട്ട് പോകുകയായിരുന്നു. ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഒരും വാഗ്ദാനവും ഉണ്ടായില്ലെന്ന് ന്യൂസൗത്ത് വെയില്‍സ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഒബ്രേ സ്മിത്ത് പറഞ്ഞു.

അതെസമയം, കോവിഡ്അധിക സമ്മര്‍ദ്ദം കാരണം പല മുതിര്‍ന്ന നഴ്‌സുമാരും രാജി വച്ചിട്ടുള്ളതായി ബൈറോണ്‍ സെന്‍ട്രലിലെ സീനിയര്‍ നഴ്‌സായ ലിസ് മക്കോള്‍ ചൂണ്ടിക്കാട്ടി.

രോഗികളുടെ പരിചരണത്തിനായി കൂടുതല്‍ നഴ്‌സുമാരുടെ ആവശ്യമുണ്ടെങ്കിലും യൂണിയന്‍ മുന്നോട്ട് വച്ചിരിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് ഒരു ബില്യണ്‍ ഡോളര്‍ ചെലവ് വരുമെന്ന് ബ്രാഡ് ഹസാഡ് ചൂണ്ടിക്കാട്ടി.യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്ന രോഗികളുടെ അനുപാതം ഫലപ്രദമല്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഈ സംവിധാനം പരാജയപ്പെട്ടിട്ടുള്ളതായും പ്രീമിയര്‍ ഡൊമിനിക് പെറോറ്റെ പറഞ്ഞു.




Other News in this category



4malayalees Recommends