ബ്രിട്ടനില്‍ ജീവിതം ഇത്ര ഭീകരമോ? ക്ലാസില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ച അധ്യാപകന് ഒരു വര്‍ഷത്തിന് ശേഷവും വീട്ടിലും, സ്‌കൂളിലും മടങ്ങിയെത്താന്‍ കഴിഞ്ഞില്ല; വധഭീഷണി മൂലം ഒളിവില്‍ ജീവിക്കേണ്ട ഗതികേടില്‍ 30-കാരന്‍

ബ്രിട്ടനില്‍ ജീവിതം ഇത്ര ഭീകരമോ? ക്ലാസില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ച അധ്യാപകന് ഒരു വര്‍ഷത്തിന് ശേഷവും വീട്ടിലും, സ്‌കൂളിലും മടങ്ങിയെത്താന്‍ കഴിഞ്ഞില്ല; വധഭീഷണി മൂലം ഒളിവില്‍ ജീവിക്കേണ്ട ഗതികേടില്‍ 30-കാരന്‍

മതയാഥാസ്ഥിതിക ചിന്തകള്‍ വ്യാപകമായ ഇറാനിലോ, സൗദി അറേബ്യയിലോ ഒക്കെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുവെന്ന് കേട്ടാല്‍ അത്ഭുതം തോന്നേണ്ട കാര്യമില്ല. എന്നാല്‍ പുരോഗമനത്തിന്റെ ഈറ്റില്ലമായ ബ്രിട്ടനില്‍ ഒരു അധ്യാപകന് വധഭീഷണി മൂലം വീട്ടിലോ, സ്‌കൂളിലോ പോകാന്‍ കഴിയാതെ ഒഴിവില്‍ കഴിയേണ്ടി വരുന്നുവെന്നത് ഒരു നിസ്സാര കാര്യമല്ല.


കഴിഞ്ഞ വര്‍ഷമാണ് വെസ്റ്റ് യോര്‍ക്ക്ഷയറിലെ ബാട്‌ലി ഗ്രാമര്‍ സ്‌കൂളില്‍ മത പഠന ക്ലാസിനിടെ മുഹമ്മദ് പ്രവാചകന്റെ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികളെ കാണിച്ചത്. ഇതോടെ സ്‌കൂള്‍ ഗേറ്റിന് പുറത്ത് രക്ഷിതാക്കളുടെയും, മതആക്ടിവിസ്റ്റുകളുടെയും പ്രതിഷേധവും അരങ്ങേറിയിരുന്നു.

എന്നാല്‍ സംഭവം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും ആ അധ്യാപകന്‍ ഒളിവില്‍ തുടരുകയാണെന്നതാണ് ഞെട്ടിക്കുന്നത്. 30-കാരനായ അധ്യാപകന്‍ വധഭീഷണിയെ തുടര്‍ന്നാണ് വീടുവിട്ട് ഓടേണ്ടിവന്നത്. ആ ഘട്ടത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും സ്വതന്ത്ര അന്വേഷണത്തില്‍ കുറ്റം ചെയ്യാനുള്ള മനഃപ്പൂര്‍വ്വമായ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് വ്യക്തമായതോടെ വെറുതെവിട്ടിരുന്നു.

വധഭീഷണിയെ തുടര്‍ന്ന് പോലീസ് സംരക്ഷണം തേടി 12 മാസം പിന്നിട്ടിട്ടും അധ്യാപകന് വീട്ടില്‍ മടങ്ങിയെത്താനോ, സ്‌കൂളില്‍ ജോലിക്ക് പോകാനോ കഴിയാത്ത സാഹചര്യമാണെന്നാണ് വെളിപ്പെടുത്തല്‍. സംഭവത്തിന് ശേഷം ജീവിതം തകര്‍ന്ന അവസ്ഥയിലാണ് അദ്ദേഹമെന്ന് സുഹൃത്ത് വ്യക്തമാക്കുന്നു.

വിഷയത്തില്‍ സംസാരിക്കാന്‍ തയ്യാറാകാത്ത ബാട്‌ലി & സ്‌പെന്‍സിലെ ലേബര്‍ എംപി കിം ലീഡ്ബീറ്ററുടെ നിലപാടും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സ്വകാര്യ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാന്‍ അധ്യാപകനും കുടുംബത്തിനും താല്‍പര്യമില്ലാത്തതാണ് താന്‍ വിട്ടുനില്‍ക്കുന്നതിന് പിന്നിലെന്ന ലീഡ്ബീറ്റര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ വാദം സത്യമല്ലെന്നാണ് സുഹൃത്തുക്കളുടെ നിലപാട്.
Other News in this category



4malayalees Recommends