ലണ്ടനിലെ റസ്റ്റൊറന്റില്‍ മലയാളി യുവതിയ്ക്ക് നിരവധി തവണ കുത്തേറ്റു ; ഇന്ത്യക്കാരനായ അക്രമി അറസ്റ്റിലായി

ലണ്ടനിലെ റസ്റ്റൊറന്റില്‍ മലയാളി യുവതിയ്ക്ക് നിരവധി തവണ കുത്തേറ്റു ; ഇന്ത്യക്കാരനായ അക്രമി അറസ്റ്റിലായി
ലണ്ടനില്‍ മലയാളി യുവതിയെ ഇന്ത്യക്കാരനായ യുവാവ് ക്രൂരമായി കുത്തി പരിക്കേല്‍പ്പിച്ചു. അക്രമി അറസ്റ്റിലായി. ഈസ്റ്റ് ലണ്ടനില്‍ മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ പാര്‍ക്കുന്ന ഈസ്റ്റ്ഹാമിലെ ബര്‍ക്കിങ് റോഡിലുള്ള സൗത്ത് ഇന്ത്യന്‍ റസ്‌റ്റൊറന്റിലാണ് മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം നടന്നത്. യുവാവിന്റെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി അപകട നില തരണം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20 നാണ് ബര്‍ക്കിങ് റോഡിസെ ഹൈദ്രാബാദ് വാല എന്ന സൗത്ത് ഇന്ത്യന്‍ റസ്റ്ററന്റില്‍ വച്ച് ആക്രമണം ഉണ്ടായത്. റസ്റ്ററന്റിലെ ജീവനക്കാരിയായ മലയാളി യുവതിയെ അക്രമി ബലമായി കീഴ്‌പ്പെടുത്തി നിരവധി തവണ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച ഹോട്ടലിലെ മറ്റു ജീവനക്കാര്‍ക്ക് നേരേയും ഇയാള്‍ കത്തി വീശി. ഇവര്‍ ഭയന്നു പിന്മാറിയതോടെ യുവതിയെ പലതവണ കുത്തിയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മെട്രോ പൊലിറ്റന്‍ പൊലീസ് ഇയാളെ പിടികൂടി.

Other News in this category



4malayalees Recommends