ഇംഗ്ലണ്ടില്‍ ഇന്‍ഫെക്ഷന്‍ ലെവല്‍ റെക്കോര്‍ഡ് ഉയരത്തില്‍; അടുത്ത ആഴ്ച മുതല്‍ സ്പ്രിംഗ് ബൂസ്റ്റര്‍ വാക്‌സിനായി 6 ലക്ഷത്തിലേറെ പേരെ ക്ഷണിക്കും; ഒമിക്രോണ്‍ സബ് വേരിയന്റ് പടര്‍ന്ന് പിടിക്കുമ്പോള്‍ ബൂസ്റ്റര്‍ വേഗത്തിലാക്കി പ്രതിരോധം

ഇംഗ്ലണ്ടില്‍ ഇന്‍ഫെക്ഷന്‍ ലെവല്‍ റെക്കോര്‍ഡ് ഉയരത്തില്‍; അടുത്ത ആഴ്ച മുതല്‍ സ്പ്രിംഗ് ബൂസ്റ്റര്‍ വാക്‌സിനായി 6 ലക്ഷത്തിലേറെ പേരെ ക്ഷണിക്കും; ഒമിക്രോണ്‍ സബ് വേരിയന്റ് പടര്‍ന്ന് പിടിക്കുമ്പോള്‍ ബൂസ്റ്റര്‍ വേഗത്തിലാക്കി പ്രതിരോധം

അടുത്ത ആഴ്ച കോവിഡ്-19 ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാനായി 6 ലക്ഷത്തിലേറെ പേരെ ക്ഷണിക്കും. ഇംഗ്ലണ്ടില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസുകള്‍ ത്വരിതപ്പെടുത്തുന്നത്. രാജ്യത്ത് പുതിയ റെക്കോര്‍ഡുകള്‍ക്ക് അരികിലേക്കാണ് രോഗികളുടെ എണ്ണം ഉയരുന്നത്. മാര്‍ച്ച് 19ന് അവസാനിച്ച ആഴ്ചയില്‍ 3.5 മില്ല്യണ്‍ പേര്‍ക്ക് വൈറസ് പിടിപെട്ടെന്നാണ് കണക്ക്.


കഴിഞ്ഞ ആഴ്ച കണക്കാക്കിയ 2.7 മില്ല്യണില്‍ നിന്നും ഉയര്‍ന്ന തോതിലാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍. തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് കേസുകള്‍ ഉയരുന്നത്. മാര്‍ച്ച് 25, വെള്ളിയാഴ്ച വരെയുള്ള ഏഴ് ദിവസങ്ങളില്‍ യുകെയില്‍ രേഖപ്പെടുത്തിയ 599,244 പുതിയ പോസിറ്റീവ് കേസുകളാണ് സര്‍ക്കാര്‍ കണക്കുകളില്‍ ഇടംപിടിച്ചത്.

492,389 കേസുകളും ഇംഗ്ലണ്ടില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച സ്പ്രിംഗ് ബൂസ്റ്റര്‍ പദ്ധതി ആരംഭിച്ചതോടെ 470,000ലേറെ പേരാണ് വാക്‌സിനായി മുന്നോട്ട് വന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ പ്രതിരോധശേഷി ഇല്ലാത്തവരും, 75ന് മുകളില്‍ പ്രായമുള്ളവരുമായ 5.5 മില്ല്യണ്‍ പേര്‍ക്കാണ് അടുത്ത ആഴ്ചകളിലും, മാസങ്ങളിലുമായി ബൂസ്റ്റര്‍ നല്‍കുന്നത്.

ബുക്ക് ചെയ്യാനായി ക്ഷണം ലഭിക്കുന്നത് വരെ കാത്തിരിക്കാന്‍ എന്‍എച്ച്എസ് ആവശ്യപ്പെടുന്നു. ആദ്യ ബൂസ്റ്റര്‍ ലഭിച്ച് ആറ് മാസത്തിന് ശേഷമാണ് യോഗ്യരായ ആളുകള്‍ക്ക് അടുത്ത ഡോസ് ലഭിക്കുകയെന്ന് ജെസിവിഐ വ്യക്തമാക്കിയിരുന്നു.

ഒമിക്രോണ്‍ ബിഎ. 2 വേരിയന്റാണ് ഇപ്പോള്‍ രാജ്യത്ത് ഇന്‍ഫെക്ഷന്‍ കുത്തനെ ഉയര്‍ത്തുന്നതെന്ന് ഒഎന്‍എസ് വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെ എല്ലാ പ്രായവിഭാഗങ്ങളിലും, എല്ലാ മേഖലകളിലും കോവിഡ്-19 പോസിറ്റീവ് ടെസ്റ്റ് ചെയ്യുന്നത് വര്‍ദ്ധിക്കുന്നുവെന്നും ഒഎന്‍എസ് കണ്ടെത്തി.
Other News in this category



4malayalees Recommends