എന്‍എച്ച്എസ് കോണ്‍ട്രാക്ടിനെ കുറിച്ച് ധാരണയില്ലെങ്കില്‍ നഴ്‌സുമാര്‍ ബുദ്ധിമുട്ടും ; ജോലി ഉപേക്ഷിച്ചാല്‍ ആയിരക്കണക്കിന് പൗണ്ട് നല്‍കേണ്ടിവരും ; ചിലര്‍ക്ക് അഞ്ചു വര്‍ഷം വരെ കരാര്‍ ; തൊഴില്‍ കരാറിനെ കുറിച്ച് അറിയാതെ പോകരുത്

എന്‍എച്ച്എസ് കോണ്‍ട്രാക്ടിനെ കുറിച്ച് ധാരണയില്ലെങ്കില്‍ നഴ്‌സുമാര്‍ ബുദ്ധിമുട്ടും ; ജോലി ഉപേക്ഷിച്ചാല്‍ ആയിരക്കണക്കിന് പൗണ്ട് നല്‍കേണ്ടിവരും ; ചിലര്‍ക്ക് അഞ്ചു വര്‍ഷം വരെ കരാര്‍ ; തൊഴില്‍ കരാറിനെ കുറിച്ച് അറിയാതെ പോകരുത്
ജോലി ആവശ്യമെങ്കിലും തൊഴില്‍ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ജാഗ്രത വേണം. ഒരു തവണ ജോലിക്ക് കയറി പിന്നീട് മറ്റൊരു ജോലിയിലേക്ക് പോവുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്താല്‍ തൊഴില്‍ കരാര്‍ ലംഘനമാകും. ആയിരക്കണക്കിന് പൗണ്ട് നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ചില കരാറില്‍ അഞ്ചു വര്‍ഷം വരെയാണ് നഴ്‌സുമാര്‍ ജോലിയില്‍ തുടരേണ്ടത്. അതിന് മുമ്പ് ജോലി മാറിയാല്‍ 14000 പൗണ്ട് വരെ നല്‍കേണ്ടിവരും.

ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് സര്‍ക്കാര്‍ വിശദമായി അന്വേഷിക്കണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങ് ആവശ്യപ്പെട്ടു. എന്‍എച്ച്എസ് മാത്രമല്ല ചില സ്വകാര്യ ആശുപത്രികളും കരാര്‍ കുടുക്കില്‍ ഉദ്യോഗാര്‍ത്ഥികളെ അകപ്പെടുത്തിയിട്ടുണ്ടെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാല്‍പതിനായിരത്തോളം വരുന്ന നഴ്‌സുമാരുടെ ഒഴിവില്‍ നിയമനത്തിന് ഫിലിപൈന്‍സില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള നഴ്‌സുമാരുടെ സേവനമാണ് തേടുക. കിഴക്കന്‍ ലണ്ടനിലെ എന്‍എച്ച്എസ് ട്രസ്റ്റിന്റെ കരാറില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ മൂന്നു വര്‍ഷത്തിനകം ജോലി ഉപേക്ഷിച്ചുപോയാല്‍ നിയമനവുമായി ബന്ധപ്പെട്ട ചെലവുകള്‍ തിരികെ നല്‍കേണ്ടിവരും. എത്ര രൂപയെന്ന് വ്യക്തമാക്കുന്നില്ല. ഒന്നര വര്‍ഷത്തിനകം ജോലി വിട്ടുപോയാല്‍ ചെലവിന്റെ നൂറു ശതമാനവും നല്‍കണമെന്ന് കരാറില്‍ പറയുന്നു.

NHS nurse shortages 'to last another four years' | Nursing | The Guardian

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സൗത്താംപ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ കരാറില്‍ ഫിലിപൈന്‍സില്‍ നിന്ന് എത്തുന്നവര്‍ തിരിച്ചുപോയാല്‍ അയ്യായിരം പൗണ്ട് തിരിച്ചു നല്‍കണം. ഒരു വര്‍ഷം കഴിഞ്ഞാണെങ്കില്‍ 2500 പൗണ്ടാണ് നല്‍കേണ്ടത്. വിമാന ടിക്കറ്റും, വിസയും താമസവും ഒക്കെയുള്ള ചെലവാണ് ട്രസ്റ്റ് പറയുന്നത്. സ്വകാര്യ മേഖലകളില്‍ വലിയ തുകയാണ് ഈടാക്കുന്നത്.

കോവിഡ് പ്രതിസന്ധിയും യാത്രാ ബുദ്ധിമുട്ടും നഴ്‌സുമാരെ ചില ആശുപത്രിയില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതരാക്കി. ദീര്‍ഘകാല കരാറില്‍ പലരും ഒപ്പുവയ്‌ക്കേണ്ട അവസ്ഥയാണ്.

ചിലര്‍ക്ക് ജോലിയിലെ സമ്മര്‍ദ്ദവും വീട്ടിലെ പ്രശ്‌നവും വേര്‍തിരിവും ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാകും. എന്നാല്‍ കരാര്‍ കൊണ്ട് ജോലി വിട്ടുപോകാനും കഴിയില്ല. പലരും ഇത്തരത്തില്‍ ചൂഷണത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

Other News in this category



4malayalees Recommends