ഓണ്‍ലൈനില്‍ ബോംബ് നിര്‍മ്മിക്കാനുള്ള ഘടകങ്ങള്‍ വാങ്ങി സ്‌കൂള്‍ വിദ്യാര്‍ത്ഥി; 42,630 പൗണ്ട് വാര്‍ഷിക ഫീസുള്ള വെല്ലിംഗ്ടണ്‍ കോളേജില്‍ തീവ്രവാദി വിരുദ്ധ പോലീസ് റെയ്ഡ് നടത്തി 16-കാരനെ അറസ്റ്റ് ചെയ്തു?

ഓണ്‍ലൈനില്‍ ബോംബ് നിര്‍മ്മിക്കാനുള്ള ഘടകങ്ങള്‍ വാങ്ങി സ്‌കൂള്‍ വിദ്യാര്‍ത്ഥി; 42,630 പൗണ്ട് വാര്‍ഷിക ഫീസുള്ള വെല്ലിംഗ്ടണ്‍ കോളേജില്‍ തീവ്രവാദി വിരുദ്ധ പോലീസ് റെയ്ഡ് നടത്തി 16-കാരനെ അറസ്റ്റ് ചെയ്തു?

ഓണ്‍ലൈനില്‍ നിന്നും ബോംബ് നിര്‍മ്മിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങിയ 16-കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രൈവറ്റ് ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്നും അറസ്റ്റ് ചെയ്ത് തീവ്രവാദി വിരുദ്ധ പോലീസ്. 42,630 പൗണ്ട് വാര്‍ഷിക ഫീസ് ഈടാക്കുന്ന ബെര്‍ക്ഷയര്‍ വെല്ലിംഗ്ടണ്‍ കോളേജില്‍ നടത്തിയ റെയ്ഡിലാണ് ആണ്‍കുട്ടിയെ പിടികൂടിയത്.


ഈ വിദ്യാര്‍ത്ഥിയുടെ പേരില്‍ ഈ വിലാസത്തിലേക്ക് ഒരു പാക്കേജ് എത്തിയതിനെ തുടര്‍ന്നാണ് എക്‌സ്‌പ്ലോസീവ്‌സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റിക്ക് സംശയം തോന്നിയതോടെയാണ് പാക്കേജ് പിടിച്ചെടുത്ത് പരിശോധിച്ചത്. ഇതിലാണ് അനധികൃത ഉത്പന്നങ്ങള്‍ ഇതിലുള്ളതായി കണ്ടെത്തിയത്.

ഇതേത്തുടര്‍ന്ന് ക്രൗണ്‍ത്രോണിലെ പബ്ലിക് സ്‌കൂളിന്റെ ചീഫാണ് പോലീസില്‍ വിവരമറിയിച്ചത്. 13 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള 1200 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ജിസിഎസ്ഇ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടി ബോര്‍ഡിംഗില്‍ താമസിക്കാതെ ദിവസേന വന്നുപോകുന്ന ആളാണ്.

ജാമ്യത്തില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതേസമയം സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കൗണ്ടര്‍ ടെററിസം പോലീസിംഗ് സൗത്ത് ഈസ്റ്റ് യൂണിറ്റ് സംഭവം അന്വേഷിക്കുന്നുണ്ട്.

വിക്ടോറിയ രാജ്ഞി 1859ല്‍ സ്ഥാപിച്ച പ്രശസ്തമായ ബോര്‍ഡിംഗ്, ഡേ സ്‌കൂളാണ് വെല്ലിംഗ്ടണ്‍ കോളേജ്. ഒരു വിദ്യാര്‍ത്ഥിയുടെ പേരിലാണ് ഗുരുതര ഘടകങ്ങള്‍ അടങ്ങിയ പാക്കേജ് എത്തിയത്. സെക്യൂരിറ്റി ടീം ഇടപെട്ട് പരിശോധന നടത്തിയതോടെയാണ് ഇത് കണ്ടെത്തിയതും, പോലീസിനെ വിവരം അറിയിച്ചതും, വെല്ലിംഗ്ടണ്‍ കോളേജ് വക്താവ് വ്യക്തമാക്കി.
Other News in this category



4malayalees Recommends