മലയാളി മാസ്സ് ഡാ! ലോക്ക്ഡൗണ്‍ കാലത്ത് ബേക്കിംഗും, ചെടി നടലുമൊക്കെയായി സമയം ചെലവഴിച്ചപ്പോള്‍ എസെക്‌സിലെ മലയാളി കുടുംബം ഗാര്‍ഡണില്‍ നിര്‍മ്മിച്ചത് 'ഒരു വിമാനം'; അശോകന്റെയും ഭാര്യയുടെയും വിമാനത്തിന് മകളുടെ പേര്!

മലയാളി മാസ്സ് ഡാ! ലോക്ക്ഡൗണ്‍ കാലത്ത് ബേക്കിംഗും, ചെടി നടലുമൊക്കെയായി സമയം ചെലവഴിച്ചപ്പോള്‍ എസെക്‌സിലെ മലയാളി കുടുംബം ഗാര്‍ഡണില്‍ നിര്‍മ്മിച്ചത് 'ഒരു വിമാനം'; അശോകന്റെയും ഭാര്യയുടെയും വിമാനത്തിന് മകളുടെ പേര്!

ലോക്ക്ഡൗണ്‍ കാലം പലര്‍ക്കും കുക്കിംഗിന്റെയും, ഗാര്‍ഡണിംഗിന്റെയും, നെറ്റ്ഫ്‌ളിക്‌സിന്റെയും ഒക്കെ കാലമായിരുന്നു. എന്നാല്‍ എസെക്‌സിലെ ബില്ലെറികായിലെ ഗാര്‍ഡണില്‍ ഒരു മലയാളി കുടുംബം നിര്‍മ്മിച്ചത് ഇങ്ങനെ ആര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്, ഒരു ഒറിജിനല്‍ വിമാനം.


അശോക് ആലിശേരില്‍ എന്ന മലയാളിയാണ് കുടുംബത്തോടൊപ്പം ചേര്‍ന്ന് വീട്ടിലിരുന്ന് ഒരു പറക്കുന്ന വിമാനം നിര്‍മ്മിച്ചത്. മോഡല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെങ്കിലും ഇത് നാല് സീറ്റുള്ള സ്ലിംഗ് ടിഎസ്‌ഐ വിമാനമാണ് അശോകന്‍ തയ്യാറാക്കിയത്.

Once Ashok, 38, has completed the necessary quota of test flights in his shiny new aircraft, a summer of adventure awaits. ¿Barcelona, La Rochelle, Malaga ¿ we have all sorts of plans,¿ says Abi

രണ്ട് വര്‍ഷം കൊണ്ടാണ് കുടുംബം ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്. ആറ് വയസ്സുള്ള മകള്‍ താര സാധനങ്ങള്‍ എടുത്ത് നല്‍കാന്‍ പിതാവിനെ സഹായിച്ചപ്പോള്‍ ഭാര്യ അബി സങ്കീര്‍ണ്ണമായ പേപ്പര്‍വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി.

1600 മണിക്കൂറെടുത്ത്, 160,000 പൗണ്ട് ചെലഴിച്ചാണ് അശോകും കുടുംബവും വിമാനം നിര്‍മ്മിച്ചത്. സേവിംഗ്‌സും, ക്രെഡിറ്റ് കാര്‍ഡും വരെ ഇതിനായി ഉപയോഗിച്ചു. എന്നാല്‍ രണ്ട് വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷം ആലിശേരില്‍ കുടുംബം ജി-ദിയാ എന്ന വിമാനത്തിന്റെ ഉടമകളാണ്. ഇളയ മകള്‍ മൂന്ന് വയസ്സുകാരി ദിയയുടെ പേരാണ് വിമാനത്തിന് നല്‍കിയിരിക്കുന്നത്.


ടെസ്റ്റ് ഫ്‌ളൈറ്റ് ക്വാട്ട പൂര്‍ത്തിയാക്കിയ ശേഷം സാഹസിക യാത്രക്കിറങ്ങാനാണ് 38-കാരനായ അശോകിന്റെ തീരുമാനം. സ്ലിംഗിന്റെ യുകെ ഡിസ്ട്രിബ്യൂട്ടര്‍ ടിം ഹാര്‍ഡിക്കൊപ്പം ടെസ്റ്റ് ഫ്‌ളൈറ്റ് പറപ്പിക്കാനും അശോക് തയ്യാറാകുന്നുണ്ട്. ഫുള്‍ പൈലറ്റ് ലൈസന്‍സുണ്ടെങ്കിലും സൂപ്പര്‍വൈസിംഗോടെ അഞ്ച് മണിക്കൂര്‍ കണ്‍ട്രോളിലും, 15 ലാന്‍ഡിംഗും നടത്തണം. ഇതിന് ശേഷം കുടുംബത്തോടൊപ്പം അശോകിന് ആകാശത്ത് പറക്കാം.

Other News in this category



4malayalees Recommends