പ്രായം വെറും അക്കം മാത്രമാണെന്ന് ബോധ്യപ്പെടുത്തി സ്കൂള്‍ വിദ്യാര്‍ത്ഥിയുമായി സെക്സില്‍ ഏര്‍പ്പെട്ട ടീച്ചിംഗ് അസിസ്റ്റന്റിന് ജയില്‍ശിക്ഷയില്ല. ഗൈ്വനെഡ്, ക്രിസിയെത്തില് നിന്നുള്ള 21-കാരി റെബേക്ക വില്ല്യംസാണ് വിദ്യാര്‍ത്ഥിയുമായി ഓണ്‍ലൈനില്‍ ബന്ധം പുലര്‍ത്തുകയും, സന്ദേശങ്ങള്‍ അയച്ച് ഒടുവില്‍ ശാരീരിക ബന്ധത്തില്‍ എത്തിയതെന്ന് മോള്‍ഡ് ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കി.
ഇതിന് ശേഷം റെബേക്ക വില്ല്യംസ് വീണ്ടും വിദ്യാര്‍ത്ഥിയെ കാണണമെന്ന് ആവശ്യപ്പെട്ട് സന്ദേശമയച്ചു. ഇതിന് ശേഷവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു, വില്ല്യംസ് ഈ ബന്ധത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിച്ചെങ്കിലും ഇതോടെ വിദ്യാര്‍ത്ഥി അധ്യാപികയെ മെസേജിംഗ് ആപ്പില്‍ ബ്ലോക്ക് ചെയ്തു.
ആണ്‍കുട്ടിയുമായി രണ്ട് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റമാണ് വില്ല്യംസ് സമ്മതിച്ചത്. വിശ്വസിച്ച് ഏല്‍പ്പിച്ച പദവി ദുരുപയോഗം ചെയ്തെന്നും ഇവര്‍ സമ്മതിച്ചു. വിദ്യാര്‍ത്ഥിയുമായി കിടക്ക പങ്കിട്ടെന്ന് സ്കൂളില്‍ അഭ്യൂഹം പ്രചരിച്ചതോടെ സ്കൂള്‍ മേധാവി ഇവരെ ചോദ്യം ചെയ്തു.
എന്നാല്‍ ഇക്കാര്യങ്ങള്‍ വില്ല്യംസ് നിഷേധിച്ചു. സോഷ്യല്‍ സര്‍വ്വീസിനെയും, പോലീസിനെയും വിവരം അറിയിച്ചതോടെ നടന്ന അന്വേഷണത്തിലാണ് സംഭവങ്ങള്‍ ആണ്‍കുട്ടി വിശദമാക്കിയത്.