ഏപ്രില്‍ 1; ബ്രിട്ടന് ഇന്ന് ബില്ലുകളും, ടാക്‌സും 'ഇടിത്തീയായി' കുതിക്കുന്ന ദിനം; എനര്‍ജി പ്രൈസ് ക്യാപ് 693 പൗണ്ട് ഉയരും; നാഷണല്‍ ഇന്‍ഷുറന്‍സും, കൗണ്‍സില്‍ ടാക്‌സ് ബില്ലും ഇന്ന് കൂടും; ജനങ്ങളെ കരകയറ്റാന്‍ സുനാകിന് മേല്‍ സമ്മര്‍ദം!

ഏപ്രില്‍ 1; ബ്രിട്ടന് ഇന്ന് ബില്ലുകളും, ടാക്‌സും 'ഇടിത്തീയായി' കുതിക്കുന്ന ദിനം; എനര്‍ജി പ്രൈസ് ക്യാപ് 693 പൗണ്ട് ഉയരും; നാഷണല്‍ ഇന്‍ഷുറന്‍സും, കൗണ്‍സില്‍ ടാക്‌സ് ബില്ലും ഇന്ന് കൂടും; ജനങ്ങളെ കരകയറ്റാന്‍ സുനാകിന് മേല്‍ സമ്മര്‍ദം!

ബ്രിട്ടനിലെ സകല മേഖലയിലും വിലക്കയറ്റം ബാധിക്കുന്നതിനൊപ്പം എനര്‍ജി പ്രൈസ് ക്യാപും, കൗണ്‍സില്‍ ടാക്‌സും, നാഷണല്‍ ഇന്‍ഷുറന്‍സും ഉള്‍പ്പെടെ വര്‍ദ്ധിക്കുന്നത് ജനങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. ഏപ്രില്‍ 1 മുതല്‍ ഈ വര്‍ദ്ധനവുകളെല്ലാം ഒറ്റയടിക്ക് പ്രാബല്യത്തില്‍ വരും. ഇതോടെ തകര്‍ന്ന് നില്‍ക്കുന്ന കുടുംബങ്ങളുടെ തലയിലേക്ക് 1600 പൗണ്ടിന്റെ അധികഭാരമാണ് വന്നുചേരുന്നത്.


A record rise in energy bills kicks off a year of economic pain for millions


ഈ ഘട്ടത്തില്‍ കഴിഞ്ഞ മാസത്തെ മിനി-ബജറ്റ് ഒന്നുകൂടി പരിശോധിക്കാനാണ് ചാന്‍സലര്‍ ഋഷി സുനാകിന് മേല്‍ സമ്മര്‍ദം ഉയരുന്നത്. ദൈനംദിന ചെലവുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സഹായമേകാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ടോറി എംപിമാരും, ക്യാംപെയിനേഴ്‌സും ഋഷി സുനാകിനോട് ആവശ്യപ്പെടുന്നത്.


എനര്‍ജി ബില്ലുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത് ജനങ്ങള്‍ക്ക് വലിയ തോതില്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എനര്‍ജി പ്രൈസ് ക്യാപ് 1277 പൗണ്ടില്‍ നിന്നും 1971 പൗണ്ടിലേക്കാണ് കുതിച്ചുയരുന്നത്, 693 പൗണ്ടിന്റെ വര്‍ദ്ധനവാണ് ഇതില്‍ രേഖപ്പെടുത്തുന്നത്. ഒക്ടോബറില്‍ മറ്റൊരു 788 പൗണ്ട് വര്‍ദ്ധന കൂടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

വില വര്‍ദ്ധനവും, ടാക്‌സ് വര്‍ദ്ധനവും ചേര്‍ന്ന് നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് പ്രതിമാസം ശരാശരി 134 പൗണ്ട് അധിക ചെലവാണ് വരുന്നതെന്നാണ് കണക്കാക്കുന്നത്. ഇതിനിടെയാണ് ചാന്‍സലര്‍ പ്രഖ്യാപിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന ഏപ്രില്‍ 1 മുതല്‍ നടപ്പാകുന്നത്. 30,000 പൗണ്ട് വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 255 പൗണ്ട് അധികം ചെലവ് വരുന്നതാണ് വര്‍ദ്ധന.

കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ ശരാശരി 3.5 ശതമാനവും വര്‍ദ്ധിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ചാന്‍സലര്‍ ചെക്ക്ബുക്ക് പുറത്തെടുത്ത് സഹായിക്കാന്‍ തയ്യാറാകണമെന്നാണ് ആവശ്യം ഉയരുന്നത്.
Other News in this category



4malayalees Recommends