കോവിഡിന്റെ പേരില്‍ ഭയപ്പെടുത്തല്‍ അവസാനിച്ചിട്ടില്ല! പുതിയ വേരിയന്റ് ലോകത്ത് കൊടുങ്കാറ്റാകുമെന്ന് മുന്നറിയിപ്പുമായി ബ്രിട്ടന്റെ മുഖ്യ ശാസ്ത്രജ്ഞര്‍; എന്‍എച്ച്എസ് സമ്മര്‍ദത്തില്‍; ഇന്‍ഫെക്ഷന്‍ കുതിക്കുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് 'ആരോഗ്യത്തിന് നല്ലത്'

കോവിഡിന്റെ പേരില്‍ ഭയപ്പെടുത്തല്‍ അവസാനിച്ചിട്ടില്ല! പുതിയ വേരിയന്റ് ലോകത്ത് കൊടുങ്കാറ്റാകുമെന്ന് മുന്നറിയിപ്പുമായി ബ്രിട്ടന്റെ മുഖ്യ ശാസ്ത്രജ്ഞര്‍; എന്‍എച്ച്എസ് സമ്മര്‍ദത്തില്‍; ഇന്‍ഫെക്ഷന്‍ കുതിക്കുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് 'ആരോഗ്യത്തിന് നല്ലത്'

ഇംഗ്ലണ്ടില്‍ അവസാന കോവിഡ് നടപടികളും പിന്‍വലിക്കുന്ന ദിനത്തില്‍ രാജ്യത്തെ ഉന്നത ശാസ്ത്രജ്ഞര്‍ കൂട്ടമായെത്തി ജനത്തെ ഭയപ്പെടുത്തി മടങ്ങി! മറ്റൊരു വേരിയന്റ് പൊട്ടിപ്പുറപ്പെട്ട് ലോകത്ത് കൊടുങ്കാറ്റായി ആഞ്ഞടിക്കുമെന്നാണ് രാജ്യത്തെ ഉന്നത ശാസ്ത്രജ്ഞരില്‍ ഒരാളുടെ മുന്നറിയിപ്പ്.


വൈറസിന് രൂപമാറ്റം വന്നുചേരാനുള്ള അവസരം ഏറെ കൂടുതലാണെന്ന് സര്‍ പാട്രിക് വാല്ലന്‍സ് വ്യക്തമാക്കി. ഇതുവഴി ഇമ്മ്യൂണിറ്റിയെ മറികടക്കുന്ന ഒരു വേരിയന്റ് രംഗത്തിറങ്ങി ലോകത്തെ അമ്പരപ്പിക്കാനും സാധ്യതയുണ്ടെന്ന് നം.10 മുഖ്യ ശാസ്ത്ര ഉപദേശകന്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും, ഇപ്പോഴും ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്കാണ് നേരിടുന്നതെന്നും വാല്ലന്‍സ് വ്യക്തമാക്കുന്നു. എന്‍എച്ച്എസ് ഇപ്പോഴും കനത്ത സമ്മര്‍ദം നേരിടുകയാണെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റിയുടെ നിലപാട്. 'തരംഗങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഇത് തുടരാനും സാധ്യത ഏറെയാണ്', ക്രിസ് വിറ്റി വ്യക്തമാക്കി.

ഇന്‍ഫെക്ഷന്‍ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് ഗുണകരമാകുമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മേധാവി ഡെയിം ജെന്നി ഹാരിസ് പറഞ്ഞു. ഉയര്‍ന്ന തോതിലാണ് വൈറസ് പ്രചരിക്കുന്നത്. ഈ ഘട്ടത്തില്‍ മാസ്‌ക് ധരിക്കുന്നതാണ് ബുദ്ധിപരം, അവര്‍ ചൂണ്ടിക്കാണിച്ചു.

ജനുവരിയിലെ ഒമിക്രോണ്‍ പീക്കിന് ശേഷം ആദ്യമായി കേസുകള്‍ റെക്കോര്‍ഡ് നിലയിലാണ്. കോവിഡ് നിയന്ത്രണങ്ങള്‍ സമ്പൂര്‍ണ്ണമായി പിന്‍വലിച്ചതും, ഒമിക്രോണിന്റെ സബ് വേരിയന്റ് പ്രചരിച്ചതുമാണ് ഇതിന് കാരണമെന്നും അധികൃതര്‍ കരുതുന്നു. എന്നാല്‍ ഇനി കോവിഡിനൊപ്പം ജീവിക്കാമെന്ന തീരുമാനത്തിലാണ് സൗജന്യ ടെസ്റ്റുകള്‍ ഭൂരിപക്ഷത്തിനും റദ്ദാക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി.
Other News in this category



4malayalees Recommends