ബീസ്റ്റ് ഇന്‍ ദി ഈസ്റ്റ്! ഹൈലാന്‍ഡ്‌സ് മുതല്‍ കെന്റ് വരെ മഞ്ഞിനും, ഐസിനുമുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ച മെറ്റ് ഓഫീസ് പ്രവചനം ഫലിച്ചു; ആര്‍ട്ടിക് ബ്ലാസ്റ്റില്‍ താപനില -8 സെല്‍ഷ്യസില്‍; എല്ല് വരെ തണുത്ത് മരവിക്കുന്നു; റോഡ് യാത്ര അപകടകരമാകും

ബീസ്റ്റ് ഇന്‍ ദി ഈസ്റ്റ്! ഹൈലാന്‍ഡ്‌സ് മുതല്‍ കെന്റ് വരെ മഞ്ഞിനും, ഐസിനുമുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ച മെറ്റ് ഓഫീസ് പ്രവചനം ഫലിച്ചു; ആര്‍ട്ടിക് ബ്ലാസ്റ്റില്‍ താപനില -8 സെല്‍ഷ്യസില്‍; എല്ല് വരെ തണുത്ത് മരവിക്കുന്നു; റോഡ് യാത്ര അപകടകരമാകും

അര്‍ദ്ധരാത്രിയോടെ താപനില -8 സെല്‍ഷ്യസായി താഴ്ന്നതിനിടെ സൗത്ത് ഈസ്റ്റ് ആംഗ്ലണ്ടില്‍ ഒരു ഇഞ്ചിന് അടുത്ത് മഞ്ഞുവീണു. ആര്‍ട്ടിക് ബ്ലാസ്റ്റ് തുടരുന്ന സാഹചര്യത്തില്‍ ബ്രിട്ടനിലെ റോഡുകള്‍ ഐസ് നിറഞ്ഞ അവസ്ഥയിലാണ്.


കഴിഞ്ഞ ദിവസത്തെ തടസ്സങ്ങള്‍ ശേഷമാണ് ഉറക്കം ഉണരുന്ന ജനങ്ങള്‍ മഞ്ഞിനെ 'കണികാണുന്നത്'. വാഹനങ്ങള്‍ റോഡുകളില്‍ നിന്നും തെന്നിനീങ്ങുന്ന അവസ്ഥയ്ക്ക് പുറമെ ലണ്ടന്‍ വരെയുള്ള സൗത്ത് മേഖലകളില്‍ മഞ്ഞ് അതിശയിപ്പിക്കുന്ന എന്‍ട്രിയും നടത്തി.

A crashed car off the A703 near the Scottish Borders town of Peebles today as other motorists take extra care on icy surfaces

അര്‍ദ്ധരാത്രി മുതല്‍ രാവിലെ 10 വരെ ഈസേറ്റേണ്‍ ഭാഗങ്ങളായ സഫോക്ക്, എസെക്‌സ്, കെന്റ് എന്നിവിടങ്ങളില്‍ മഞ്ഞ് പെയ്യുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. 0.8 ഇഞ്ച് വരെ മഞ്ഞാണ് ഉയര്‍ന്ന പ്രദേശങ്ങളില്‍ വീണത്. ഇതോടൊപ്പം മഴയും ചേര്‍ന്നതോടെ കാലാവസ്ഥ ദുരിതമയമായി.

ഈസ്‌റ്റേണ്‍ സ്‌കോട്ട്‌ലണ്ട്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 വരെ ഐസ് മുന്നറിയിപ്പാണുള്ളത്. 2 ഇഞ്ച് വരെ മഞ്ഞുവീഴുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ഈ അവസ്ഥ.

People wake to snow covering Peterborough in Cambridgeshire this morning as wintry weather hits parts of Britain

ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മഞ്ഞുവീണ പ്രദേശങ്ങളില്‍ രാവിലെ മഴ പെയ്യുമെന്നും അറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ നിന്നും കെന്റ് വരെയുള്ള ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മഞ്ഞ് നീങ്ങുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

A family walk to school this morning through snow flurries in Northolt, West London, as the white stuff hits the capital

രാവിലെ റഷ് ഹവറില്‍ റോഡില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മഞ്ഞ് മൂലം കാഴ്ച വ്യക്തമാകാന്‍ ഇടയില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. ബുദ്ധിമുട്ടേറിയ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ വാഹനയാത്ര ശ്രദ്ധയോടെ മതിയെന്നാണ് ഉപദേശം.
Other News in this category



4malayalees Recommends