നിരക്ക് കൂടും മുമ്പ് റീഡിങ് എടുത്ത് ഊര്‍ജ്ജ വിതരണ കമ്പനികളുടെ വെബ്‌സൈറ്റില്‍ നല്‍കാന്‍ തിരക്ക് ; എനര്‍ജി കമ്പനികളുടെ വെബ്‌സൈറ്റ് ക്രാഷായി ; ഇനി ജീവിത ചെലവ് ഉയരുന്ന ദിവസങ്ങള്‍

നിരക്ക് കൂടും മുമ്പ് റീഡിങ് എടുത്ത് ഊര്‍ജ്ജ വിതരണ കമ്പനികളുടെ വെബ്‌സൈറ്റില്‍ നല്‍കാന്‍ തിരക്ക് ; എനര്‍ജി കമ്പനികളുടെ വെബ്‌സൈറ്റ് ക്രാഷായി ; ഇനി ജീവിത ചെലവ് ഉയരുന്ന ദിവസങ്ങള്‍
ഇന്നലെ മീറ്റര്‍ റീഡിങ് എടുത്ത് ഊര്‍ജ്ജ വിതരണ കമ്പനികളുടെ വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ തിരക്കായിരുന്നു. പല ഊര്‍ജ്ജ വിതരണക്കാരുടേയും വെബ്‌സൈറ്റുകള്‍ ബ്ലോക്കായി. പഴയ നിരക്കില്‍ ബില്ല് അടക്കാമല്ലോ എന്ന് കരുതിയാണ് പലരും ഇന്നലെ തന്നെ റീഡിങ് എടുത്ത് കമ്പനികളിലേക്ക് അയച്ചത്. ഇത്രയും തിരക്ക് ഊര്‍ജ്ജവിതരണക്കാരേയും ഞെട്ടിച്ചു.

ജീവിത ചെലവ് ഇനി ഉയരുന്ന അവസ്ഥയാണ്. നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍സിലും പ്രൈസ് ക്യാപും ഉയരുമ്പോള്‍ ഇനിയുള്ള ദിവസങ്ങള്‍ ചെലവ് ഉയരും.ജീവിത ചെലവ് ഉയരുന്നത് പലരുടേയും കുടുംബ ബജറ്റിനെ താളം തെറ്റിക്കും. യുക്രെയ്ന്‍ റഷ്യ യുദ്ധവും ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

കൗണ്‍സില്‍ ടാക്‌സില്‍ വര്‍ധനയും ആശങ്കയാകുകയാണ്. ഊര്‍ജ്ജ പ്രസ് ക്യാപില്‍ വര്‍ദ്ധനവിനു മുമ്പ് പലരും ഇന്നലെ തന്നെ റീഡിങ് എടുക്കുകയായിരുന്നു. ബ്രിട്ടീഷ് ഗ്യാസ് ,ഇഡിഎഫ,ഇ ഓണ്‍ തുടങ്ങി ഊര്‍ജ്ജ വിതരണക്കാരുടെ പല ഉപഭോക്താക്കള്‍ക്കും സൈറ്റിലെ തെരക്കുമൂലം അപ്ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ല. ലോഗ് ഇന്‍ പേജുകള്‍ പ്രവര്‍ത്തന രഹിതമായി.

Rishi Sunak: Squeaky-clean Rishi Sunak tipped as UK's first Hindu PM - The  Economic Times

ഓവോ കുടുംബത്തിലെ അംഗമായ എസ്എസ്ഇ എനര്‍ജി, ഷെല്‍ എനര്‍ജി, സ്‌കോട്ടിഷ് പവര്‍ എന്നീ കമ്പനികളുടെ വെബ് സൈറ്റുകളും സമാനമായ സ്ഥിതിയിലാണ്. വെബ് സൈറ്റില്‍ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാമെന്നാണ് മിക്ക കമ്പനികളും പറഞ്ഞത്.

വെബ സറ്റിലെ തകരാറു മൂലം ഒരു ഉപഭോക്താവിനും അധിക പണം നല്‍കേണ്ടതായി വരില്ലെന്ന് ബ്രിട്ടീഷ് ഗ്യാസ് അറിയിച്ചു.തീയതി സഹിതം മീറ്റര്‍ റീഡിംഗിന്റെ ചിത്രം സമര്‍പ്പിക്കാവുന്നതേയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി. മീറ്റര്‍ റീഡിംഗ് ടെക്സ്റ്റ് മെസേജായി അയക്കാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്.

അതിനിടെ ഋഷി സുനാകിന്റെ മേല്‍ അധിക ഭാരം കുറയ്ക്കാന്‍ സമ്മര്‍ദ്ദമേറുകയാണ്.

Other News in this category



4malayalees Recommends