മകന്‍ വെറും പാവം! ആന്‍ഡ്രൂ രാജകുമാരന്‍ നിരപരാധിയെന്ന് 'വിശ്വസിച്ച്' രാജ്ഞി; ഫിലിപ്പ് രാജകുമാരന്റെ മെമ്മോറിയല്‍ സര്‍വ്വീസില്‍ കൈപിടിക്കാന്‍ മകനെ ഇറക്കിയത് വെറുതെയല്ല; അന്തിമതീരുമാനം തന്റെയെന്ന് ഉറപ്പിക്കാന്‍ അമ്മ രാജ്ഞി ശ്രമിക്കുന്നത് മണ്ടത്തരമോ?

മകന്‍ വെറും പാവം! ആന്‍ഡ്രൂ രാജകുമാരന്‍ നിരപരാധിയെന്ന് 'വിശ്വസിച്ച്' രാജ്ഞി; ഫിലിപ്പ് രാജകുമാരന്റെ മെമ്മോറിയല്‍ സര്‍വ്വീസില്‍ കൈപിടിക്കാന്‍ മകനെ ഇറക്കിയത് വെറുതെയല്ല; അന്തിമതീരുമാനം തന്റെയെന്ന് ഉറപ്പിക്കാന്‍ അമ്മ രാജ്ഞി ശ്രമിക്കുന്നത് മണ്ടത്തരമോ?

ഫിലിപ്പ് രാജകുമാരന്റെ മെമ്മോറിയല്‍ സര്‍വ്വീസില്‍ തന്നെ അനുഗമിക്കാന്‍ ആന്‍ഡ്രൂ രാജകുമാരനെ രാജ്ഞി അനുവദിച്ചത് മകനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിരപരാധിയെന്ന് വിശ്വസിച്ച് കൊണ്ടെന്ന് റിപ്പോര്‍ട്ട്. അന്തിമതീരുമാനം തന്റേതെന്ന് ഊട്ടിയുറപ്പിക്കാനുള്ള 95-കാരിയുടെ ശ്രമവും ഇതിന് പിന്നിലുണ്ടെന്ന് രാജകീയ വിദഗ്ധര്‍ വ്യക്തമാക്കുന്നു.


താന്‍ എന്താണ് ചെയ്യുന്നതെന്ന് രാജ്ഞിക്ക് ഉത്തമ ബോധ്യമുണ്ടെന്ന് വാനിറ്റി ഫെയര്‍ റോയല്‍ എഡിറ്റര്‍ കാറ്റി നിക്കോള്‍ പറയുന്നു. തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് താന്‍ തന്നെയാണെന്ന് ഉറപ്പിക്കാനും രാജ്ഞി ഇതുവഴി ശ്രമിച്ചു.

Queen drives away in her car with her son Prince Andrew after attending a Service of Thanksgiving for the life of Prince Philip

നടക്കാനുള്ള പ്രശ്‌നങ്ങള്‍ മൂലം രാജ്ഞി പൊതുപരിപാടികളില്‍ നിന്നും ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ വിട്ടുനിന്നിരുന്നു. എന്നാല്‍ ഈ പ്രായത്തിലും കൃത്യതയോടെ കാര്യങ്ങള്‍ ചെയ്യുന്ന രാജ്ഞി ഇക്കാര്യം എല്ലാവരും അറിയണമെന്നും ആഗ്രഹിക്കുന്നു.

വിര്‍ജിനിയ റോബര്‍ട്‌സ് ഉന്നയിച്ച ലൈംഗിക ആരോപണ കേസില്‍ മില്ല്യണ്‍ കണക്കിന് പൗണ്ട് ഇറക്കി ഒത്തുതീര്‍പ്പിലെത്തിയതിന് പിന്നാലെയാണ് സുപ്രധാന ചടങ്ങില്‍ ആന്‍ഡ്രൂവിന് മുന്‍നിരയില്‍ റോള്‍ ലഭിച്ചത്. സൈനിക പദവികളും, രാജകീയ പേട്രണേജുകളും തിരിച്ചെടുത്ത് പൊതുജീവിതത്തില്‍ നിന്നും ആന്‍ഡ്രൂ അപ്രത്യക്ഷനാകുമെന്ന് ചാള്‍സ് രാജകുമാരന്‍ പറഞ്ഞിരിക്കവെയായിരുന്നു ഈ മുന്നേറ്റം.
Other News in this category



4malayalees Recommends