സുനാകിന്റെ രാഷ്ട്രീയഭാവിക്കായി ഇന്‍ഫോസിസ് റഷ്യയിലെ ഓഫീസ് അടച്ച് പൂട്ടുന്നു? ചാന്‍സലറുടെ ഭാര്യക്ക് ഓഹരി പങ്കാളിത്തമുള്ള ടെക് കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നത് ഉക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പേരില്‍

സുനാകിന്റെ രാഷ്ട്രീയഭാവിക്കായി ഇന്‍ഫോസിസ് റഷ്യയിലെ ഓഫീസ് അടച്ച് പൂട്ടുന്നു? ചാന്‍സലറുടെ ഭാര്യക്ക് ഓഹരി പങ്കാളിത്തമുള്ള ടെക് കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നത് ഉക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പേരില്‍

ഇന്‍ഫോസിസിന്റെ റഷ്യയിലെ പ്രവര്‍ത്തനം ബ്രിട്ടനില്‍ ചാന്‍സലര്‍ക്ക് എതിരായ രാഷ്ട്രീയ ആയുധമായി മാറുന്ന സാഹചര്യത്തില്‍ ഓഫീസ് അടച്ചുപൂട്ടാന്‍ ടെക് കമ്പനി. ചാന്‍സലര്‍ ഋഷി സുനാകിന്റെ ഭാര്യക്ക് ഇന്‍ഫോസിസില്‍ ഓഹരി പങ്കാളിത്തമുള്ളതിന്റെ പേരിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇതോടെ റഷ്യന്‍ ഓഫീസ് അടയ്ക്കാന്‍ ഇന്‍ഫോസിസ് തീരുമാനിക്കുകയായിരുന്നു.


റഷ്യ ഉക്രെയിനില്‍ നടത്തുന്ന അധിനിവേശത്തിന്റെ പേരിലാണ് മോസ്‌കോയിലെ ഓഫീസ് അടയ്ക്കാന്‍ ഇന്‍ഫോസിസ് സമ്മര്‍ദം നേരിട്ടത്. ഋഷി സുനാകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിക്ക് ഈ കമ്പനിയില്‍ 400 മില്ല്യണ്‍ ഡോളറിലേറെ മൂല്യമുള്ള ഓഹരിയാണുള്ളത്. റഷ്യന്‍ ഓഫീസ് അടയ്ക്കുന്നതോടെ മോസ്‌കോയിലുള്ള ജീവനക്കാര്‍ക്ക് മറ്റ് വിദേശ ഓഫീസുകളിലേക്ക് പകരം ജോലി നല്‍കാനുള്ള ശ്രമത്തിലാണ് ഇന്‍ഫോസിസ്.

The company, in which Rishi Sunak's wife Akshata Murthy owns shares worth more than £400m, is trying to find replacement roles for staff employed in Moscow.  Pictured: Mr Sunak with his wife

ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ് ഈ ടെക് വമ്പന്‍. 50ലേറെ രാജ്യങ്ങളില്‍ ഇന്‍ഫോസിസ് പ്രവര്‍ത്തിക്കുന്നുണ്ട്. 2016ലാണ് മോസ്‌കോയില്‍ ഇന്‍ഫോസിസിന്റെ എഞ്ചിനീയറിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ നൂറോളം പേര്‍ ജോലി ചെയ്യുന്നു.

ഉക്രെയിന്‍ അധിനിവേശത്തിന്റെ പേരില്‍ നിരവധി ആഗോള ഐടി കമ്പനികള്‍ റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. എന്നിരുന്നാലും ചെറിയൊരു ടീമുമാിയ ഇന്‍ഫോസിസ് പ്രവര്‍ത്തനം തുടര്‍ന്നു. പ്രാദേശിക റഷ്യന്‍ സംരംഭങ്ങളുമായി ആക്ടീവ് ബിസിനസ്സ് ബന്ധമില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു.

ലണ്ടന്‍, എഡിന്‍ബര്‍ഗ്, നോട്ടിംഗ്ഹാംഷയര്‍ എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള ഇന്‍ഫോസിസ് യുകെയില്‍ 1000 അധിക ജീവനക്കാരെ നിയോഗിക്കുന്നതായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.
Other News in this category



4malayalees Recommends