കെന്റില്‍ മൈനസ് എട്ടായി താപനില ; ബ്രിട്ടന്റെ പല ഭാഗങ്ങളിലും സ്‌കോട്‌ലന്‍ഡിലും തണുപ്പേറുന്നു ; തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്

കെന്റില്‍ മൈനസ് എട്ടായി താപനില ; ബ്രിട്ടന്റെ പല ഭാഗങ്ങളിലും സ്‌കോട്‌ലന്‍ഡിലും തണുപ്പേറുന്നു ; തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്
അപ്രതീക്ഷിതമായി ഒരു കാലാവസ്ഥാ മാറ്റമാണ് ബ്രിട്ടനെ തേടിയെത്തിയിരിക്കുന്നത്. നല്ല തണുപ്പേറിയ രാത്രിയാണ് കടന്നുപോയത്. താപനില മൈനസ് മൂന്നു ഡിഗ്രിവരെയെത്തി. 73 വര്‍ഷത്തിന് ശേഷം ഹീത്രുവില്‍ താപനില മൈനസ് 3.1 ആയി.

രാത്രി അതി ശൈത്യമാണ് പലയിടത്തും. സ്‌കോട്‌ലന്‍ഡില്‍ പത്തു മണിവരെ മഞ്ഞില്‍ പുതഞ്ഞ അവസ്ഥയാണ്. പലയിടത്തും ജനജീവിതം താറുമാറായി. സ്‌കോട്‌ലന്‍ഡില്‍ ചില ഭാഗത്ത് മൈനസ് എട്ടായി താപനില രേഖപ്പെടുത്തി.

വെയ്ല്‍സില്‍ സെന്നിബ്രിഡ്ജില്‍ മൈനസ് 6.7 ആയിരുന്നു താപനില. ഇംഗ്ലണ്ടില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് കംബ്രിയയിലെ ബ്രിഡ്ജ് ഫൂട്ടിലായിരുന്നു, മൈനസ് 4.8


ഇംഗ്ലണ്ടിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണം. പലയിടത്തും മഞ്ഞു വീണിരിക്കുന്നതിനാല്‍ റോഡ് അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതി ശൈത്യം മൂലം യാത്രാ ദുരിതമാണ് പല ഭാഗത്തും. കെന്റില്‍ കനത്ത മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. റോഡിലെ കോട മൂലം യാത്ര സാധിക്കാതൈ പലരും ബുദ്ധിമുട്ടുകയാണ്. തണുത്ത കാറ്റും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കിഴക്കന്‍ സ്‌കോട്‌ലന്‍ഡിലും വടക്കു കിഴക്കന്‍ ഇംഗ്ലണ്ടിലും കിഴക്കന്‍ മിഡ്‌ലന്‍ഡ്‌സിന്റെ കിഴക്കന്‍ ഭാഗങ്ങളിലും ഐസ് പാളികള്‍ പതിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെംസ് നദി തീരത്ത് വെള്ളപ്പൊക്കമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

Other News in this category



4malayalees Recommends