മൂന്നു മാസം മുമ്പ് യുകെയിലെത്തി, അപ്രതീക്ഷിത മരണം, ജെജോയ്ക്ക് നാട്ടില്‍ പ്രിയപ്പെട്ടവര്‍ യാത്രാ മൊഴിയേകി

മൂന്നു മാസം മുമ്പ് യുകെയിലെത്തി, അപ്രതീക്ഷിത മരണം, ജെജോയ്ക്ക് നാട്ടില്‍ പ്രിയപ്പെട്ടവര്‍ യാത്രാ മൊഴിയേകി
നോര്‍ത്ത് വെയില്‍സിലെ ബാങ്കോറില്‍ ചികിത്സയിലിരിക്കേ ക്രിസ്മസ് ദിനത്തില്‍ മരിച്ച ജെജോ ജോസ് കാളാംപറമ്പിലിന്റെ മൃതദേഹം നാട്ടില്‍ വച്ച് സംസ്‌കാരം നടത്തി. കരയാംപറമ്പ് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയിലായിരുന്നു ചടങ്ങ്.

മാഞ്ചസ്റ്ററില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കുടുംബാംഗങ്ങളും ബന്ധു മിത്രാദികളും ഏറ്റുവാങ്ങി വീട്ടില്‍ പൊതുദര്‍ശനം നടത്തി.

ഭാര്യയേയും മക്കളേയും ആശ്വസിപ്പിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു ഏവരും. ഫാ ആന്റോ കാളാംപറമ്പില്‍ ഒപ്പീസു ചൊല്ലി. വികാരി ഫാ കുര്യാക്കോസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ പ്രാരംഭ ശുശ്രൂഷകള്‍ നടന്നു. തുടര്‍ന്ന് കരയാംപറമ്പ് സെന്റ് ജോസഫ് ദേവാലയത്തില്‍ മൃതദേഹം എത്തിച്ച് അന്ത്യോപചാര തിരുകര്‍മ്മങ്ങള്‍ നടത്തി കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു.

ഫാ പോള്‍ കാരാച്ചിറ, ഫാ സെബാസ്റ്റ്യന്‍ കൂട്ടുങ്ങല്‍, ഫാ കുരിയന്‍ കട്ടക്കയം, ഫാ പോള്‍ അമ്പൂക്കന്‍, ഫാ പോള്‍ പമ്പറായി, ഫാ ബേബി കാച്ചപ്പള്ളി തുടങ്ങിയ വൈദികര്‍ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു.

യുകെയില്‍ നിന്നും ഭാര്യ നിഷ ജെജോ, മക്കളായ ജോഷ്വാ (13), ജൊഹാന്‍ (9) ജ്യുവല്‍ മരിയ (7) എന്നിവരോടൊപ്പം സ്റ്റീവനേജില്‍ താമസിക്കുന്ന സഹോദരന്‍ സിജോ ജോസും നാട്ടിലെത്തിയിരുന്നു.

ജെജോയെ ബാധിച്ച കാന്‍സര്‍ രോഗം ഭേദമായെന്ന് കരുതിയാണ് മൂന്നു മാസം മുമ്പ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം നോര്‍ത്ത് വെയില്‍സില്‍ എത്തിയത്. വീണ്ടും രോഗ ലക്ഷണം കാണുകയും ബാങ്കോറില്‍ ചികിത്സയിലിരിക്കേ ക്രിസ്മസ് ദിനത്തില്‍ മരണത്തിന് കീഴടങ്ങി. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് തീയതി വരെ നിശ്ചയിച്ചിരിക്കെയാണ് ജെജോയുടെ മരണം.

Other News in this category



4malayalees Recommends