എന്‍എച്ച്എസ് സമരങ്ങള്‍ അവസാനിപ്പിക്കാന്‍ ചുരുങ്ങിയത് 5% ശമ്പളവര്‍ദ്ധന നല്‍കണമെന്ന് ഹെല്‍ത്ത് സര്‍വ്വീസ് മേധാവികള്‍; 4.75% ഓഫര്‍ തള്ളി, 24 മണിക്കൂര്‍ പണിമുടക്കുമായി ആംബുലന്‍സ് ജോലിക്കാര്‍; ജീവനോ, അവയവമോ നഷ്ടപ്പെടുമെങ്കില്‍ മാത്രം ആംബുലന്‍സ് വിളിക്കൂ?

എന്‍എച്ച്എസ് സമരങ്ങള്‍ അവസാനിപ്പിക്കാന്‍ ചുരുങ്ങിയത് 5% ശമ്പളവര്‍ദ്ധന നല്‍കണമെന്ന് ഹെല്‍ത്ത് സര്‍വ്വീസ് മേധാവികള്‍; 4.75% ഓഫര്‍ തള്ളി, 24 മണിക്കൂര്‍ പണിമുടക്കുമായി ആംബുലന്‍സ് ജോലിക്കാര്‍; ജീവനോ, അവയവമോ നഷ്ടപ്പെടുമെങ്കില്‍ മാത്രം ആംബുലന്‍സ് വിളിക്കൂ?

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അഞ്ച് ശതമാനത്തില്‍ കുറയാത്ത ശമ്പളവര്‍ദ്ധനയ്ക്ക് യോഗ്യതയുണ്ടെന്ന് എന്‍എച്ച്എസ് മാനേജര്‍മാര്‍ പേ റിവ്യൂ ബോഡികളെ അറിയിച്ചു. 4.75 ശതമാനം ശരാശരി വര്‍ദ്ധന നല്‍കാമെന്ന ഓഫര്‍ നിരാകരിച്ച് 25,000-ഓളം വരുന്ന ജിഎംബി, യുണീഷന്‍ ആംബുലന്‍സ് ജോലിക്കാര്‍ ഇന്ന് സമരത്തിന് ഇറങ്ങുകയാണ്.


ജീവന്‍ നഷ്ടമാകുകയോ, അവയവങ്ങള്‍ പോകുകയോ ചെയ്യുന്ന ഘട്ടത്തില്‍ മാത്രം 999-ല്‍ വിളിക്കാനാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. രോഗികള്‍ക്ക് പരമാവധി സാധ്യമാകുന്ന രീതിയില്‍ ആംബുലന്‍സ് എത്തിക്കാന്‍ ഡോക്ടര്‍മാരെയും അണിനിരത്തുന്നുണ്ട്. ആംബുലന്‍സ് ജീവനക്കാരുടെ സമരത്തില്‍ ആശങ്കയുണ്ടെന്ന് സര്‍ക്കാര്‍ ശ്രോതസ്സുകളും വ്യക്തമാക്കി.

്അടുത്ത വാര്‍ഷിക ശമ്പളവര്‍ദ്ധനവ് സംബന്ധിച്ച് മന്ത്രിമാര്‍ പേ റിവ്യൂ ബോഡികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി വരികയാണ്. ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്ന ലക്ഷ്യമങ്ങള്‍ ഏറ്റെടുക്കാന്‍ യൂണിയനുകള്‍ തയ്യാറായാല്‍ വരുമാനവും മെച്ചപ്പെടുത്താമെന്നാണ് ഇവരുടെ നിര്‍ദ്ദേശം.

ഇംഗ്ലണ്ടിലും, വെയിസിലുമുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്കായി മുന്നോട്ട് വെച്ച 4.75% ശമ്പളവര്‍ദ്ധന തള്ളിയതോടെയാണ് സമരങ്ങള്‍ മുന്നോട്ട് പോകുന്നത്. 2023-24 വര്‍ഷത്തേക്ക് അഞ്ച് ശതമാനം ശമ്പളവര്‍ദ്ധനവ് ഓഫറില്‍ തുടങ്ങുന്നതാണ് ന്യായമെന്ന് 31 ശതമാനം എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് അംഗങ്ങള്‍ വ്യക്തമാക്കി.

ആറ് മുതല്‍ എട്ട് ശതമാനം വരെ വര്‍ദ്ധനയാണ് 30 ശതമാനത്തോളം എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സും പിന്തുണച്ചത്. പത്ത് ശതമാനത്തില്‍ കൂടുതല്‍ നല്‍കണമെന്ന് 16 ശതമാനം എന്‍എച്ച്എസ് മേധാവികളും ആവശ്യപ്പെട്ടു. ജോലിക്കാര്‍ സമ്മര്‍ദത്തില്‍ പൊറുതിമുട്ടുന്നതും, ഇവരുടെ മാനസികനിയന്ത്രണം നഷ്ടമാകുന്നതും ഭൂരിഭാഗം ട്രസ്റ്റുകളെയും ആശങ്കപ്പെടുത്തുന്നുണ്ട്.
Other News in this category



4malayalees Recommends