ജനിപ്പിച്ചതും, വളര്‍ത്തിയതും ചേട്ടന്റെ 'ഡ്യൂപ്പായി'? വില്ല്യമിന് കിഡ്‌നിയോ, രക്തമോ ആവശ്യമായി വന്നാല്‍ ദാതാവിനെ തിരഞ്ഞ് നടക്കേണ്ട കാര്യമില്ല; താന്‍ ജനിച്ചത് പോലും സഹോദരന് വേണ്ടിയെന്ന് അറിഞ്ഞുവളര്‍ന്ന ബാല്യമെന്ന് ഹാരി

ജനിപ്പിച്ചതും, വളര്‍ത്തിയതും ചേട്ടന്റെ 'ഡ്യൂപ്പായി'? വില്ല്യമിന് കിഡ്‌നിയോ, രക്തമോ ആവശ്യമായി വന്നാല്‍ ദാതാവിനെ തിരഞ്ഞ് നടക്കേണ്ട കാര്യമില്ല; താന്‍ ജനിച്ചത് പോലും സഹോദരന് വേണ്ടിയെന്ന് അറിഞ്ഞുവളര്‍ന്ന ബാല്യമെന്ന് ഹാരി

ഈ ലോകത്ത് നടക്കുന്ന ഓരോ ജനനത്തിന് പിന്നിലും ഒരു കാരണമുണ്ട്. അങ്ങിനെയാണ് ബോധോദയം ഉണ്ടായിട്ടുള്ളവര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഹാരി രാജകുമാരന് ആ ബോധം നന്നേ ചെറുപ്പത്തില്‍ ലഭിച്ചിരുന്നതായി വെളിപ്പെടുത്തല്‍. തന്റെ ജ്യേഷ്ഠനായ വില്ല്യം രാജകുമാരന് അവയവം പോലുള്ള ആവശ്യമായി വന്നാല്‍ ദാനം ചെയ്യാനായാണ് തന്നെ ജനിപ്പിച്ചതെന്ന് അറിഞ്ഞുകൊണ്ടായിരുന്നു തന്റെ വളര്‍ച്ചയെന്ന് 38-കാരനായ സസെക്‌സ് ഡ്യൂക്ക് തന്റെ പുസ്തകമായ സ്‌പെയറില്‍ വ്യക്തമാക്കി.


'വില്ലിയ്ക്ക് എന്തെങ്കിലും സംഭവിക്കുമോയെന്ന ആശങ്കയിലാണ് എന്നെ ഈ ലോകത്തേക്ക് കൊണ്ടുവന്നത്', ഹാരി പറയുന്നു. മാതാപിതാക്കളും, ഗ്രാന്റ്പാരന്റ്‌സും താനും, ജ്യേഷ്ഠനും നില്‍ക്കുമ്പോള്‍ പിന്തുടര്‍ച്ചാവകാശിയെന്ന അര്‍ത്ഥത്തില്‍ 'ഹെയറെന്നും', അത്യാവശ്യമെങ്കില്‍ ഉപയോഗിക്കുന്ന 'സ്‌പെയര്‍' എന്നും വിളിച്ചിരുന്നതായി ഹാരി വ്യക്തമാക്കുന്നു.

ഹാരിയുടെ പുസ്തകത്തിന് സ്‌പെയര്‍ എന്നു പേരിടാനുള്ള കാരണവും ഇതാണെന്നാണ് വ്യക്തമാകുന്നത്. മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാനും, വിനോദത്തിനും, ഏറ്റവും അത്യാവശ്യം വരുന്ന ഘട്ടത്തില്‍ കിഡ്‌നി പോലുള്ള അവയവങ്ങളോ, രക്തമോ, മജ്ജയോ ദാനം ചെയ്യാനുള്ള വ്യക്തിയായുമാണ് ഈ ജീവിതത്തിലെ തന്റെ ദൗത്യമെന്ന് ഹാരി വിശദമാക്കുന്നു.

'ഹെയര്‍-സ്‌പെയര്‍' എന്ന വാക്യങ്ങള്‍ തന്റെ ജീവിതത്തിന്റെ എല്ലാ ഭാഗത്തും അടിച്ചേല്‍പ്പിക്കപ്പെട്ടതായി വില്ല്യം രാജകുമാരനേക്കാള്‍ രണ്ട് വര്‍ഷം ഇളപ്പമുള്ള ഹാരി വ്യക്തമാക്കുന്നു. ചെറിയ പ്രായത്തില്‍ തന്നെ ഇക്കാര്യം തനിക്ക് വ്യക്തമായിരുന്നു. ഹാരിയെ പ്രസവിച്ച ശേഷം പിതാവ് ചാള്‍സ് തന്നെ ഈ വാക്യങ്ങള്‍ ഉപയോഗിച്ചതായും താന്‍ കേട്ടിട്ടുണ്ടെന്ന് സ്‌പെയറില്‍ കുറിയ്ക്കുന്നു.
Other News in this category



4malayalees Recommends