ഹീത്രൂ വിമാനത്താവളത്തില്‍ മാരകമായ യുറേനിയം പിടിച്ചെടുത്തു; തീവ്രവാദ വിരുദ്ധ പോലീസും, സുരക്ഷാ സര്‍വ്വീസും അന്വേഷണം തുടങ്ങി; പാകിസ്ഥാനില്‍ നിന്നും ഒമാന്‍ വഴിയുള്ള വിമാനത്തില്‍ യുകെയിലേക്ക് ഇറാന്‍ പൗരന്‍മാരെ തേടി ഷിപ്‌മെന്റ് എത്തിയത് എന്തിന്?

ഹീത്രൂ വിമാനത്താവളത്തില്‍ മാരകമായ യുറേനിയം പിടിച്ചെടുത്തു; തീവ്രവാദ വിരുദ്ധ പോലീസും, സുരക്ഷാ സര്‍വ്വീസും അന്വേഷണം തുടങ്ങി; പാകിസ്ഥാനില്‍ നിന്നും ഒമാന്‍ വഴിയുള്ള വിമാനത്തില്‍ യുകെയിലേക്ക് ഇറാന്‍ പൗരന്‍മാരെ തേടി ഷിപ്‌മെന്റ് എത്തിയത് എന്തിന്?

ബ്രിട്ടന് ആശങ്ക സമ്മാനിച്ച് ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും യുറേനിയം ഷിപ്‌മെന്റ് പിടിച്ചെടുത്തു. പേര് വെളിപ്പെടുത്താതെ എത്തിയ യുറേനിയം ഡേര്‍ട്ടി ബോംബ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ പോലീസും, സുരക്ഷാ സര്‍വ്വീസുകളും അന്വേഷണം ആരംഭിച്ചു.


യുകെയിലുള്ള ഇറാന്‍ പൗരന്‍മാരുടെ മേല്‍വിലാസത്തിലാണ് പാഴ്‌സല്‍ എത്തിയത്. പാകിസ്ഥാനില്‍ നിന്നും ഒമാന്‍ വഴിയാണ് ഹീത്രൂവിലേക്ക് യുറേനിയം എത്തിയിട്ടുള്ളത്. സംഭവത്തിന് പിന്നിലുള്ള എല്ലാവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഡിസംബര്‍ 29ന് പാക്കേജ് പിടികൂടിയിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

യാത്രാവിമാനത്തിന്റെ ഹോള്‍ഡിലാണ് യുറേനിയം കയറ്റിവിട്ടത്. എന്നാല്‍ വിമാനത്താവളത്തിലെ സ്‌പെഷ്യലിസ്റ്റ് സ്‌കാനറുകള്‍ അപകടസൂചന നല്‍കിയതോടെയാണ് മാരകമായ യുറേനിയമാണ് കയറ്റി അയച്ചതെന്ന് തിരിച്ചറിഞ്ഞത്. റേഡിയോആക്ടീവ് റൂമിലേക്ക് മാറ്റിയാണ് ബോര്‍ഡര്‍ ഫോഴ്‌സ് ഏജന്റുമാര്‍ പരിശോധന നടത്തിയത്.

തീവ്രവാദ വിരുദ്ധ പോലീസിന് വിവരം നല്‍കിയതോടെ കാര്‍ഗോ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മസ്‌കറ്റില്‍ നിന്നുമെത്തിയ ഒമാന്‍ എയര്‍ ജെറ്റിലാണ് പാക്കേജ് എത്തിയത്. പാകിസ്ഥാനില്‍ നിന്നുമാണ് ഇത് വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

യുകെയിലുള്ള ഇറാന്‍ ബന്ധമുള്ള സ്ഥാപനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. സ്‌ഫോടകവസ്തുക്കളും, റേഡിയോ ആക്ടീവ് ശേഷിയുള്ള പദാര്‍ത്ഥവും ചേരുന്ന ഡേര്‍ട്ടി ബോംബുകള്‍ നിര്‍മ്മിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് പ്രാഥമിക നീക്കം. യാത്രാ വിമാനത്തില്‍ ഇത്രയും മാരകമായ പാക്കേജ് കയറ്റിവിട്ടതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

Other News in this category



4malayalees Recommends