യുകെയിലെ പണപ്പെരുപ്പം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം ദുരിതമാക്കുന്നു; കൈയിലൊതുങ്ങുന്ന താമസസൗകര്യം കിട്ടാനില്ല; ഭക്ഷണച്ചെലവും ഉയരുമ്പോള്‍ പട്ടിണി കിടന്ന് പഠിക്കേണ്ടി വരുമോ?

യുകെയിലെ പണപ്പെരുപ്പം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം ദുരിതമാക്കുന്നു; കൈയിലൊതുങ്ങുന്ന താമസസൗകര്യം കിട്ടാനില്ല; ഭക്ഷണച്ചെലവും ഉയരുമ്പോള്‍ പട്ടിണി കിടന്ന് പഠിക്കേണ്ടി വരുമോ?

യുകെയില്‍ പഠനം പൂര്‍ത്തിയാക്കി മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനും, പറ്റുമെങ്കില്‍ അവിടെ സ്ഥിരതാമസമാക്കാനുമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനത്തിന്റെയും മോഹം. നാട്ടിലെ കണ്‍സള്‍ട്ടന്‍സികളുടെ മോഹനവാഗ്ദാനം വിശ്വസിച്ച് ബ്രിട്ടനിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ സ്ഥിതി ദുരിതം സമ്മാനിക്കുകയാണ്.


ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സ്റ്റുഡന്റ് വിസ അനുവദിക്കപ്പെട്ടത് ഇന്ത്യക്കാര്‍ക്കാണ്. എന്നാല്‍ കോളേജുകളും, യൂണിവേഴ്‌സിറ്റികളും ഉള്ള നഗരങ്ങള്‍ക്ക് അടുത്ത് താമസസൗകര്യവും, ഭക്ഷണവും താങ്ങാന്‍ കഴിയുന്ന രീതിയില്‍ ലഭിക്കുകയെന്നത് നടക്കാത്ത സ്വപ്‌നമായി മാറിക്കഴിഞ്ഞു. യുകെയിലെ വര്‍ദ്ധിക്കുന്ന പണപ്പെരുപ്പമാണ് ഇതിന് കാരണം.

യുകെയില്‍ അടുത്തിടെ എത്തിച്ചേര്‍ന്ന പല വിദ്യാര്‍ത്ഥികളുടെയും തലയ്ക്ക് മുകളില്‍ ഒരു മേല്‍ക്കൂരയില്ലാത്ത അവസ്ഥയാണ്. നാട്ടില്‍ നേരിട്ടിട്ടില്ലാത്ത ദുരിതമാണ് ഒരു വിദേശ രാജ്യത്ത് സ്വപ്‌നം കണ്ടെത്തിയ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നത്. താമസച്ചെലവിന് പുറമെ ഭക്ഷണത്തിന്റെ വിലക്കയറ്റവും ദൈനംദിന ചെലവുകള്‍ കൂട്ടുന്നുണ്ട്.

2022-ല്‍ യുകെയിലെ പണപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. ഭവനചെലവുകള്‍ ഉള്‍പ്പെടുന്ന കണ്‍സ്യൂമര്‍ പ്രൈസസ് ഇന്‍ഡെക്‌സ് 8.8 ശതമാനമാണ് വര്‍ദ്ധിച്ചത്. പണപ്പെരുപ്പ നിരക്ക് 9.3 ശതമാനമത്തിലേക്കാണ് കുതിച്ചത്.

സാമ്പത്തിക ബാധ്യത ഉയര്‍ന്നതോടെ ലോണുകള്‍ക്ക് ടോപ്പ്-അപ്പ് ചോദിച്ചുള്ള ആവശ്യങ്ങളും വര്‍ദ്ധിച്ചതായി ബാങ്കുകള്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യങ്ങള്‍ ലീസ് ചെയ്യുന്നത് കൗണ്‍സിലുകള്‍ വിലക്കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് താമസ ചെലവ് താങ്ങാന്‍ കഴിയാത്ത വിധത്തിലേക്ക് ഉയര്‍ത്തിയത്.
Other News in this category



4malayalees Recommends