കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക യുവജനപ്രസ്ഥാനം ഏകദിന സമ്മേളനം സംഘടിപ്പിച്ചു

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക യുവജനപ്രസ്ഥാനം ഏകദിന സമ്മേളനം സംഘടിപ്പിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കുവൈറ്റിലെ മറ്റ് ഓര്‍ത്തഡോക്‌സ് ഇടവകകളിലെ യുവജനപ്രസ്ഥാന യൂണിറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഏകദിന സമ്മേളനം സംഘടിപ്പിച്ചു. യുവജന പ്രസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ ചിന്താവിഷയമായ `പെട്ടകത്തില്‍ നിന്നും പുറത്തിറങ്ങുക` എന്ന വിഷയത്തെ ആസ്പദമാക്കി മഹാ ഇടവക സഹവികാരി ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍ ക്‌ളാസ് നയിക്കുകയുണ്ടായി. മഹാ ഇടവക വികാരിയും യുവജന പ്രസ്ഥാനം യുണിറ്റ് പ്രസിഡന്റുമായ ഫാ. ലിജു കെ. പൊന്നച്ചന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ ബിബിന്‍ വര്‍ഗീസ് സ്വാഗതവും യുണിറ്റ് സെക്രട്ടറി ജോമോന്‍ ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി.

മഹാ ഇടവക ട്രസ്റ്റി സാബു ഏലിയാസ്, സെക്രട്ടറി ഐസക് വറുഗീസ്, മഹാ ഇടവക യുവജന പ്രസ്ഥാനം യുണിറ്റ് ലേവൈസ് പ്രസിഡന്റ് മനോജ് പി. ഏബ്രഹാം, സെക്രട്ടറി ജോമോന്‍ ജോര്‍ജ്ജ്, സെന്റ് തോമസ് പഴയ പള്ളി യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് കെ.സി. ബിജു, സെന്റ് ബേസില്‍ യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ജിനു എബ്രഹാം, സെന്റ് സ്റ്റീഫന്‍സ് യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് എബി കടമ്പനാട് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കുവൈറ്റിലെ മറ്റു യുവജന പ്രസ്ഥാന യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍, മഹാ ഇടവകയുടെ പുതിയ സഹവികാരിയായി നിയമിതനായ ഫാ. ഡോ. ബിജു പാറയ്ക്കല്‍, അവയവദാനത്തിലൂടെ പ്രസ്ഥാനത്തിന്റെ അഭിമാനമായ ഷിജോ പാപ്പച്ചന്‍ എന്നിവരെയും, ഉറവയിലേക്ക് എന്ന വേദപഠന പദ്ധതിയില്‍ വിജയികളായവരേയും ആദരിക്കുകയും, കാലാവധി പൂര്‍ത്തിയാക്കിയ മുതിര്‍ന്ന യുവജനപ്രസ്ഥാന അംഗങ്ങള്‍ക്ക് മംഗളപത്രം സമര്‍പ്പിക്കുകയും ചെയ്തു.



Other News in this category



4malayalees Recommends