കുവൈറ്റ് : തിന്മയുടെ ശക്തികളെ ജയിച്ച് രക്ഷാകരമായ ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തിയ ക്രിസ്തു മനുഷ്യരാശിയ്ക്ക് നല്‍കിയ സമാധാനത്തിന്റെയും പ്രത്യാശയുടേയും സന്ദേശത്തെ അനുസ്മരിച്ച് കുവൈറ്റ് ഓര്‍ത്തഡോക്‌സ് സമൂഹം ഉയര്‍പ്പ് പെരുന്നാള്‍ കൊണ്ടാടി.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര സഭയുടെ കല്‍ക്കത്താ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആയിരങ്ങള്‍ ഭക്തിപുരസ്സരം പങ്കെടുത്ത ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, സഹവികാരി ഫാ. ഡോ. ബിജു പാറയ്ക്കല്‍, ഫാ. ഗീവര്‍ഗ്ഗീസ് ജോണ്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
ഇടവക ട്രസ്റ്റി ജോജി ജോണ്‍, സെക്രട്ടറി ജിജു സൈമണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഇടവക ഭരണസമിതി ഹാശാ ആഴ്ച്ചയുടേയും ഉയര്‍പ്പിന്റേയും ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.