ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ മരണം ; ഓഫീസര്‍ക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ റദ്ദാക്കിയ യുഎസ് കോടതി വിധിക്കെതിരെ ഇന്ത്യ രംഗത്ത്

ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുല (23) പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ സിയാറ്റില്‍ പൊലീസ് ഓഫീസര്‍ കെവിന്‍ ഡേവിനെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ റദ്ദാക്കിയ യുഎസ് കോടതി വിധി പുനപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മതിയായ തെളിവുകളുടെ അഭാവം കാരണം ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന നിലപാടിനെതിരെയാണ് ഇന്ത്യ രംഗത്തുവന്നിരുന്നത്. ആന്ധ്ര സ്വദേശിയും സിയാറ്റില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായിരുന്ന ജാഹ്നവി കഴിഞ്ഞ വര്‍ഷം ജനുവരി 23 ന് ആണ് തെരുവു കുറുകെ കടക്കുമ്പോള്‍ പൊലീസ് വാഹനമിടിച്ച് മരിച്ചത്. അമിത അളവില്‍ ലഹരി മരുന്നു കഴിച്ചതായി ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന് പോകുകയായിരുന്നു പൊലീസ്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡാനിയല്‍ ഓഡറര്‍ സിയാറ്റില്‍ പൊലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് പ്രസിഡന്റിനെ ഫോണില്‍ വിളിച്ചതിന്റെ ശബ്ദരേഖ പുറത്തായതും വിവാദമായിരുന്നു. വിദ്യാര്‍ത്ഥിനി മരിച്ചെന്ന് പറഞ്ഞു പൊട്ടിച്ചിരിച്ച ഓഡറര്‍, വണ്ടിയോടിച്ച പൊലീസുകാരന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പണം നല്‍കി പ്രശ്‌നം പരിഹരിക്കാമെന്നും പറഞ്ഞത് വിവാദമായിരുന്നു. പിന്നീട് ഇയാള്‍ വകുപ്പ് തല നടപടി നേരിട്ടു. ജാഹ്നവിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിയാറ്റില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.  

Top Story

Latest News

രാഷ്ട്രീയത്തിലിറങ്ങുന്നതിന് വിജയിയെ നിര്‍ബന്ധിച്ചത് താനാണെന്ന് കമല്‍ ഹാസന്‍

രാജ്യത്തിന്റെ രക്ഷക്കായി ചിന്തിക്കുന്ന ആരുമായും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. രാജ്യത്തിനു വേണ്ടി കക്ഷിരാഷ്ട്രീയം മറക്കുമെന്നും എന്നാല്‍, ഫ്യൂഡല്‍ മനോഭാവം കാട്ടുന്ന പാര്‍ട്ടികളുമായി കൈകോര്‍ക്കില്ല. 'ഇന്ത്യ' സംഖ്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും നല്ല വാര്‍ത്തയുണ്ടാക്കാന്‍ സമയമെടുക്കുമെന്നും കമല്‍ പറഞ്ഞു. ഭാവിയില്‍ വിജയ്യുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്നും അദേഹം സൂചന നല്‍കി. രാഷ്ട്രീയത്തിലിറങ്ങുന്നതിന് വിജയ്യെ നിര്‍ബന്ധിച്ചത് താനാണെന്ന് കമല്‍ പറഞ്ഞു. ഡി.എം.കെ.യ്ക്കും അണ്ണാ ഡി.എം.കെയ്ക്കും ബദല്‍ എന്ന നിലയിലായിരുന്നു ആറുവര്‍ഷം മുമ്പ് കമല്‍ മക്കള്‍ നീതി മയ്യം ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം നടന്ന ഈറോഡ് ഉപതിരഞ്ഞെടുപ്പില്‍ ഡി.എം.കെ. സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസിനായി കമല്‍ഹാസന്‍ പ്രചാരണം നടത്തിയിരുന്നു.  

Specials

Spiritual

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വരവേല്‍പ്
ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായെ അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ

More »

Association

ഫൊക്കാന രാജ്യാന്തര കണ്‍വന്‍ഷനിലേക്ക് കവി മുരുകന്‍ കാട്ടാക്കടയും അതിഥിയായി എത്തുന്നു
വാഷിംഗ്ടണ്‍: നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ മുഖമുദ്രയായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ അമേരിക്ക (ഫൊക്കാന) യുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കണ്‍വന്‍ഷനില്‍ മലയാളികളുടെ ഹൃദയം തൊട്ട

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

അതീവ ഗ്ലാമറസ് ആയി അനുപമ ; പ്രതിഫലവും ഞെട്ടിക്കുന്നത്
അനുപമ പരമശ്വേരന്‍ അതീവ ഗ്ലാമറസ് ആയി എത്തുന്ന ചിത്രമാണ് 'തില്ലു സ്‌ക്വയര്‍'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടിയുടെ ലിപ്‌ലോക് രംഗങ്ങളും ഹോട്ട് സീനുകളുമടക്കം ട്രെയ്‌ലറില്‍ ഉണ്ടായിരുന്നു. ഈ ചിത്രത്തിനായി

More »

Automotive

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ

More »

Health

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും

More »

Sports

ഷമിയുടെ തെറ്റുകള്‍ കാരണം, അത്യാഗ്രഹം കാരണം, അവന്റെ വൃത്തികെട്ട മനസ്സ് കാരണം, മൂന്ന് പേരും അനുഭവിച്ചു,പണത്തിലൂടെ തന്റെ നെഗറ്റീവ് പോയിന്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നു ; ഷമിക്കെതിരെ ഹസിന്‍

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ലോകകപ്പ് 2023 സെമി ഫൈനലിലെ അദ്ദേഹത്തിന്റെ അസാധാരണ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ത്യ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ഫൈനലില്‍

More »

അതീവ ഗ്ലാമറസ് ആയി അനുപമ ; പ്രതിഫലവും ഞെട്ടിക്കുന്നത്

അനുപമ പരമശ്വേരന്‍ അതീവ ഗ്ലാമറസ് ആയി എത്തുന്ന ചിത്രമാണ് 'തില്ലു സ്‌ക്വയര്‍'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടിയുടെ ലിപ്‌ലോക് രംഗങ്ങളും ഹോട്ട്

ഹിറ്റുകള്‍ എന്ന് ഊതിപെരുപ്പിച്ച് കാണിക്കുന്നതാണ്'; വിമര്‍ശിച്ച് തമിഴ് പിആര്‍ഒ, വിവാദത്തില്‍

മലയാള സിനിമ 2024ല്‍ വീണ്ടും ഹിറ്റിലേക്ക് കുതിക്കുകയാണ്. ഫെബ്രുവരിയില്‍ ഇതുവരെ റിലീസ് ചെയ്ത നാല് സിനിമകളും സൂപ്പര്‍ ഹിറ്റിലേക്കാണ് കുതിക്കുന്നത്. 'ഭ്രമയുഗം', 'പ്രേമലു' എന്നീ

ബോളിവുഡിലെ പല വമ്പന്മാരും ഡാര്‍ക്ക് വെബ്ബിലുണ്ട്; വെളിപ്പെടുത്തലുമായി കങ്കണ

ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ ചില പ്രമുഖര്‍ ഡാര്‍ക്ക് വെബിലൂടെ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോര്‍ത്തിയെടുക്കുന്നു എന്ന വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാമില്‍

ഷൂട്ടിംഗ് തുടങ്ങുന്നതു വരെ പുറത്തിറങ്ങരുത്', മഹേഷ് ബാബുവിന് രാജമൗലിയുടെ നിര്‍ദേശം

എസ്എസ് രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. മഹേഷ് ബാബു വ്യസ്ത്യസ്തമായ വേഷമാണ് ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നതെന്നാണ്

രാഷ്ട്രീയത്തിലിറങ്ങുന്നതിന് വിജയിയെ നിര്‍ബന്ധിച്ചത് താനാണെന്ന് കമല്‍ ഹാസന്‍

രാജ്യത്തിന്റെ രക്ഷക്കായി ചിന്തിക്കുന്ന ആരുമായും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. രാജ്യത്തിനു വേണ്ടി

'ടൊവിനോ കമന്റ് ചെയ്താല്‍ പഠിക്കാം..'; സെലിബ്രിറ്റികളെ വലച്ച് ഇന്‍സ്റ്റയിലെ പുതിയ ട്രെന്‍ഡ്, മറുപടിയുമായി താരം

സെലിബ്രിറ്റികളെ വലച്ച് ഇന്‍സ്റ്റഗ്രാമിലെ പുതിയ ട്രെന്‍ഡ്. പഠിക്കണമെങ്കില്‍ ഇഷ്ട താരം കമന്റ് ചെയ്യണം എന്ന പോസ്റ്റുകളും റീലുകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ആശങ്കള്‍ക്ക് പിന്നാലെ മറുപടിയുമായി അപര്‍ണ

'എബിസിഡി' എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അപര്‍ണ ഗോപിനാഥ്. ചുരുക്കം സിനിമകളില്‍ മാത്രം വേഷമിട്ട താരം ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. എന്നാല്‍

കൈയില്‍ താലവും പിടിച്ച് പൂനം പാണ്ഡെ റോഡില്‍, അടുത്തത് എന്ത് നാടകമെന്ന് ആരാധകര്‍

വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ച ശേഷം ആദ്യമായി പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെട്ട് നടി പൂനം പാണ്ഡെ. കൈയില്‍ താലവും പിടിച്ച് റോഡിലൂടെ നടക്കുന്ന പൂനത്തിന്റെ വീഡിയോ ഇതിനകം സോഷ്യല്‍Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ