ഓസ്‌ട്രേലിയയിലെത്തുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് എവിടെയെല്ലാം താമസിക്കാം....??ഓണ്‍ -ക്യാമ്പസ് അക്കൊമഡേഷന്‍, പ്രൈവറ്റ് ഓഫ്-ക്യാമ്പസ് അക്കമൊഡേഷന്‍,ഹോം സ്‌റ്റേകള്‍,ഹൗസ്/ റൂം ഷെയേര്‍സ് എന്നിവയേകുന്നത് വിവിധ തരം സൗകര്യങ്ങള്‍

ഓസ്‌ട്രേലിയയിലെത്തുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് എവിടെയെല്ലാം താമസിക്കാം....??ഓണ്‍ -ക്യാമ്പസ് അക്കൊമഡേഷന്‍, പ്രൈവറ്റ് ഓഫ്-ക്യാമ്പസ് അക്കമൊഡേഷന്‍,ഹോം സ്‌റ്റേകള്‍,ഹൗസ്/ റൂം ഷെയേര്‍സ് എന്നിവയേകുന്നത് വിവിധ തരം സൗകര്യങ്ങള്‍

ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമേറെയാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ തങ്ങള്‍ എവിടെ താമസിക്കുമെന്ന കാര്യത്തില്‍ മിക്കവര്‍ക്കും ആശങ്കയേറെയാണ്. ഇതിനായി വിവിധ സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നറിയുക. അവയെക്കുറിച്ചാണിവിടെ വിവരിക്കുന്നത്.


1-ഓണ്‍ -ക്യാമ്പസ് അക്കൊമഡേഷന്‍

ഓസ്‌ട്രേലിയയിലെ മിക്ക യൂണിവേഴ്‌സിറ്റികളും ഓണ്‍-ക്യാമ്പസ് അക്കൊമഡേഷന്‍ സൗകര്യം ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ നിങ്ങള്‍ക്ക് ലൈബ്രറികള്‍, ലെക്ചര്‍ ഹാളുകള്‍ എന്നിവയ്ക്ക് സമീപം താമസിക്കാന്‍ സാധിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് പഠനത്തിന് ഏറെ സമയം ലഭിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഓണ്‍സൈറ്റ് അക്കൊമഡേഷനുകള്‍ നല്ല ശുചിത്വമുള്ളവയും സുരക്ഷിതവുമായിരിക്കും. ഇവ യൂണിവേഴ്‌സിറ്റിയുടെ ഉടമസ്ഥതയിലുള്ളതായതിനാലാണിത്. ഇതിലൂടെ യൂണിവേഴ്‌സിറ്റി സര്‍വീസുകള്‍ നിങ്ങള്‍ക്ക് വിരല്‍ത്തുമ്പത്ത് ലഭിക്കുകയും ചെയ്യും.

2-പ്രൈവറ്റ് ഓഫ്-ക്യാമ്പസ് അക്കമൊഡേഷന്‍

ഇനി അല്‍പം കാശ് ചെലവാക്കാന് തീരുമാനിച്ചുവെങ്കില്‍ പ്രൈവറ്റ് ഓഫ്-ക്യാമ്പസ് അക്കമൊഡേഷനായിരിക്കും നല്ലത്.ഇവിടെ ആഡംബര താമസ സൗകര്യം ലഭിക്കും. വീട്ടിലെ സൗകര്യങ്ങളെല്ലാം ഇവിടെ ലഭിക്കും. ഇത് പ്രകാരം ഒരു ഫ്‌ലാറ്റില്‍ ഒറ്റയ്‌ക്കോ അല്ലെങ്കില്‍ ഷെയേര്‍ഡ് അപാര്‍ട്ട്‌മെന്റിലോ താമസിക്കാനാവും.

3- ഹോം സ്‌റ്റേകള്‍

ഓസ്‌ട്രേലിയന്‍ ജീവിതത്തോട് ഒട്ടിപ്പിടിച്ച് പഠനകാലത്ത് കഴിയാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഹോം സ്‌റ്റേകള്‍ തെരഞ്ഞെടുക്കാം. ഇതിലൂടെ ഓസ്‌ട്രേലിയന്‍ കുടുംബത്തൊടൊപ്പം കഴിയാന്‍ അവസരം ലഭിക്കും. ഇതിലൂടെ കുടുംബത്തിന്റെ പിന്തുണയും നല്ല ഭക്ഷണം കഴിക്കാനുള്ള അവസരവും ലഭിക്കും.

4- ഹൗസ്/ റൂം ഷെയേര്‍സ്

വിദേശവിദ്യാര്‍ത്ഥികള്‍ക്ക് ഓസ്‌ട്രേലിയയില്‍ ഏറ്റവും ആദായകരമായ താമസസൗകര്യമാണിത്. എന്നാല്‍ ഇവിടെ ആഡംഭരങ്ങള്‍ കുറവാണ്. ഇവിടെ അഞ്ചോ ആറോ പേര്‍ക്കൊപ്പം താമസസൗകര്യം പങ്ക് വയ്ക്കാവുന്നതാണ്. ഇവിടങ്ങളില്‍ പഠനത്തിന് സ്വകാര്യത കുറവായിരിക്കുമെങ്കിലും ഫണ്ട് കുറവായവര്‍ക്ക് ഇതാണുത്തമം.


Other News in this category



4malayalees Recommends