ഓസ്‌ട്രേലിയയില്‍ റീജിയണല്‍ സെറ്റില്‍മെന്റ് പ്ലാനിനായി 50 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു; ലക്ഷ്യം റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിച്ച് തൊഴിലാളി ക്ഷാമം പരിഹരിക്കല്‍; കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ സുവര്‍ണാവസരങ്ങള്‍

ഓസ്‌ട്രേലിയയില്‍ റീജിയണല്‍ സെറ്റില്‍മെന്റ് പ്ലാനിനായി 50 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു; ലക്ഷ്യം റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിച്ച് തൊഴിലാളി ക്ഷാമം പരിഹരിക്കല്‍; കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ സുവര്‍ണാവസരങ്ങള്‍
റീജിയണല്‍ സെറ്റില്‍മെന്റ് പ്ലാനിനായി 50 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു.ഏറ്റവും പുതിയ ബജറ്റിലാണ് ഓസ്‌ട്രേലിയ ഈ വന്‍ തുക വകയിരുത്തിയിരിക്കുന്നത്. കുടിയേറ്റക്കാര്‍ക്കായി റീജിയണല്‍ ഹബുകള്‍ സൃഷ്ടിക്കുന്നതിനായിട്ടാണ് ഈ തുക ചെലവാക്കുകയെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലവസരങ്ങളുള്ള ഏരിയകളെ പുതിയ കുടിയേറ്റക്കാര്‍ക്കായി കൂട്ടിയിണക്കുന്നതിന് ഇത്തരം ഹബുകള്‍ സഹായകമാകുമെന്നും അദ്ദേഹം പറയുന്നു.

റീജിയണല്‍ സെറ്റില്‍മെന്റ് പ്ലാനിന് കീഴില്‍ ഓസ്‌ട്രേലിയ പുതിയ റീജിയണല്‍ വിസകള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം ഇത്തരത്തില്‍ വിസ ലഭിക്കുന്നവര്‍ റീജിയണല്‍ ഏരിയകളില്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും ജീവിക്കുകയും ജോലി ചെയ്യുകയും വേണമെന്ന നിബന്ധനയുണ്ട്. എന്നാല്‍ മാത്രമേ ഇത്തരക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്‍സി ലഭിക്കുകയുള്ളൂ. നിലവില്‍ ഓസ്‌ട്രേലിയയിലെ റീജിയണല്‍ ഏരിയകളില്‍ 50,000 ജോലി ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നുവെന്നാണ് മോറിസണ്‍ വെളിപ്പെടുത്തുന്നത്.

ഇതിനാലാണ് കുടിയേറ്റക്കാരെ റീജിയണല്‍ ഏരിയകളിലേക്ക് കൂടുതലായി ആകര്‍ഷിച്ച് ഈ ഒഴിവുകള്‍ നികത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതിന്റെ ഭാഗമായി റീജിണല്‍ ഏരിയകള്‍ക്കായി പുതിയ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതല്‍ കുടിയേറ്റക്കാരെ ഈ മേഖലകളിലേക്ക് ആകര്‍ഷിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മൈഗ്രേഷന്‍ പ്ലാനിന് കീഴില്‍ 23,000 വിസ പ്ലേസുകളാണ് പ്രഖ്യാപിക്കുന്നത്.

Other News in this category



4malayalees Recommends