സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം പിടികൂടി; വോട്ടിനു പണമെന്നാരോപണം, വെല്ലൂര്‍ മണ്ഡലത്തില്‍ തെരെഞ്ഞെടുപ്പ് റദ്ദാക്കി

സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം പിടികൂടി; വോട്ടിനു പണമെന്നാരോപണം, വെല്ലൂര്‍ മണ്ഡലത്തില്‍  തെരെഞ്ഞെടുപ്പ് റദ്ദാക്കി

തമിഴ്‌നാട് വെല്ലൂര്‍ മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി.വെല്ലൂര്‍ മണ്ഡലത്തിലെ ഡി എം കെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് കണക്കില്‍ പെടാത്ത പണം പിടിച്ചെടുത്തിരുന്നു.ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലായിരുന്നു പണം പിടിച്ചെടുത്തത്.കഴിഞ്ഞ ദിവസം തന്നെ വെല്ലൂരിലെ തെരെഞ്ഞെടുപ്പ് റദ്ദാക്കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു.ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിരുന്നില്ല. 22 കോടി രൂപയായിരുന്നു കതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്നും പിടിച്ചെടുത്തത്.



ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് കാട്ടി എ.ഐ.എ. ഡി.എം.കെ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.ഒടുവില്‍ ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ രാഷ്ട്രപതി വെല്ലൂരിലെ തെരെഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു .അതേസമയംനാമനിര്‍ദ്ദേശപത്രികയില്‍ കതിര്‍ ആനന്ദ് തെറ്റായ വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതിനെതിരെയും ജനാധിപത്യ നിയമപ്രകാരം കേസ്സെടുത്തിട്ടുണ്ട്.



Related News

Other News in this category



4malayalees Recommends