ഓസ്‌ട്രേലിയയില്‍ ആറ് മാസത്തേക്ക് വാടക കൊടുത്തില്ലെങ്കിലും വാടകവീടുകളില്‍ നിന്ന് ആരെയും ഇറക്കി വിടാന്‍ പാടില്ല; കൊറോണ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ താമസക്കാര്‍ക്ക് ആശ്വാസവുമായി സ്‌കോട്ട് മോറിസന്‍; നിരവധി വാടകക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനം

ഓസ്‌ട്രേലിയയില്‍ ആറ് മാസത്തേക്ക് വാടക കൊടുത്തില്ലെങ്കിലും വാടകവീടുകളില്‍ നിന്ന് ആരെയും ഇറക്കി വിടാന്‍ പാടില്ല; കൊറോണ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ താമസക്കാര്‍ക്ക് ആശ്വാസവുമായി സ്‌കോട്ട് മോറിസന്‍; നിരവധി വാടകക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനം
ഓസ്‌ട്രേലിയയില്‍ വാടക വീടുകളില്‍ താമസിക്കുന്ന ആരെയും ആറ് മാസത്തേക്ക് കുടിയിറക്കരുതെന്ന കടുത്ത നിര്‍േേദശം വീട്ടുടകള്‍ക്ക് നല്‍കി പ്രധാനന്ത്രി സ്‌കോട്ട ്‌മോറിസന്‍ രംഗത്തെത്തി.കൊറോണ രാജ്യത്തെ സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധിയുണ്ടാക്കുകയും നിരവധി പേരെ തൊഴില്‍ രഹിതരാക്കുകയും ചെയ്തിരിക്കുന്ന സന്ദിഗ്ധാവസ്ഥയുണ്ടായതിനാലാണ് അദ്ദേഹം ഈ നിര്‍ണായകമായ തീരുമാനമെടുത്തിരിക്കുന്നത്. കൊറോണ പ്രതിസസന്ധി മൂലം തൊഴില്‍ നഷ്ടപ്പെട്ട് വാടക കൊടുക്കാന്‍ കെല്‍പില്ലാതെ വിഷമിക്കുന്ന നിരവധി പേര്‍ക്ക് ഈ ഉത്തരവ് ആശ്വാസമാകുമെന്നുറപ്പാണ്.

ഞായറാഴ്ച രാത്രിയിലെ നിര്‍ണായകമായ കാബിനറ്റ് മീറ്റിംഗിന്‌ശേഷമാണ് കുടിയിറക്കലുകള്‍ക്ക് ആറ് മാസത്തെ മൊറട്ടേറിയം പ്രഖ്യാപിക്കുന്ന കാര്യം മോറിസന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം സാമ്പത്തിക പ്രതിസന്ധിയാല്‍ വാടക കൊടുക്കാന്‍ സാധിക്കാതെ വരുന്ന വ്യക്തികളെയും ബിസിനസുകളെയും ഒരിക്കലും ആറ് മാസത്തേക്ക് കുടിയിറക്കരുതെന്നാണ് അദ്ദേഹം വീട്ടുടമകള്‍ക്കും കെട്ടിടം ഉടമകള്‍ക്കും കടുത്ത നിര്‍ദേശമേകിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി കുടിയിറങ്ങള്‍ നടത്തുന്നതിന് രാജ്യത്തെ സ്റ്റേറ്റുകളിലും ടെറിട്ടെറികളിലും ആറ് മാസത്തേക്ക് മൊറട്ടേറിയം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചുവെന്നാണ് മോറിസന്‍ പറയുന്നത്.ഇത് സംബന്ധിച്ച കക്ഷികളോടെല്ലാം ചര്‍ച്ച ചെയ്ത് ഏവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിടുമെന്നാണ് മോറിസന്‍ പറയുന്നത്. ഈ നീക്കത്തിന് നിലവില്‍ നാഷണല്‍ കാബിനറ്റിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടന്നാണ് മോറിസന്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends