ഓസ്‌ട്രേലിയില്‍ കൊറോണ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്ത ശിക്ഷ; ഐസൊലേഷന്‍ നിയമങ്ങളെ ലംഘിക്കുന്നവര്‍ക്ക് പിഴകളും , ജയില്‍ ശിക്ഷയും; സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ ആറ് മാസം കൂടിയെന്ന് പ്രധാനമന്ത്രി

ഓസ്‌ട്രേലിയില്‍ കൊറോണ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്ത ശിക്ഷ; ഐസൊലേഷന്‍ നിയമങ്ങളെ ലംഘിക്കുന്നവര്‍ക്ക് പിഴകളും , ജയില്‍ ശിക്ഷയും; സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ ആറ് മാസം കൂടിയെന്ന് പ്രധാനമന്ത്രി

ഓസ്‌ട്രേലിയില്‍ കൊറോണ വൈറസ് ബാധയും മരണങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യമാകമാനം നടപ്പിലാക്കിയിരിക്കുന്ന കര്‍ക്കശമായ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പ് ശക്തമാകുന്നു.ഐസൊലേഷന്‍ നിയമങ്ങളെ ലംഘിക്കുന്നവര്‍ക്ക് പിഴകളും , ജയില്‍ ശിക്ഷയും ലഭിക്കുമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ കടുത്ത മുന്നറിയിപ്പേകുന്നത്.ഇത്തരം നിയമങ്ങള്‍ രാജ്യത്ത് ആറ് മാസമെങ്കിലും നിലനില്‍ക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.


മഹാമാരിയെ തൂത്തെറിയുന്നതിനായി ഓസ്‌ട്രേലിയയിലെ സ്‌റ്റേറ്റുകളും ടെറിട്ടെറികളും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ ദേശീയ അടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്നാണ് മോറിസന്‍ നിഷ്‌കര്‍ഷിക്കുന്നത്.ഇത് സംബന്ധിച്ച് ലോക്കല്‍ ലെവലില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിച്ച് വരുന്നുവെന്നാണ് മോറിസന്‍ പറയുന്നത്.അത്യാവശ്യമല്ലാത്ത യാത്ര നടത്തുന്നവരെ ജയിലില്‍ അടക്കുമെന്ന് രാജ്യത്തെ ഒരു സ്റ്റേറ്റ് കടുത്ത നടപടിയെടുക്കാന്‍ തുടങ്ങിയതിനോട് പ്രതികരിക്കുകയായിരുന്നു മോറിസന്‍.

രാജ്യത്ത് കൊറോണ ബാധ തീര്‍ത്തും ഇല്ലാതാകുന്നത് വരെ മറ്റൊരു ആറ് മാസം കൂടി സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ നിലനിര്‍ത്തുമെന്നും മോറിസന്‍ പറയുന്നു. ചൊവ്വാഴ്ച എന്‍എസ്ഡബ്ല്യൂ പുറത്തിറക്കിയ നിയമം അനുസരിച്ച് ഒരു തക്കതായ കാരണമില്ലാതെ ആരെങ്കിലും ജോലിക്കോ , പഠനത്തിനോ അല്ലെങ്കില്‍ സാധനങ്ങള്‍ വാങ്ങുന്നതിനോ പുറത്ത് പോയാല്‍ അത്തരക്കാര്‍ക്ക് മേല്‍ 11,000 ഡോളര്‍ പിഴ ചുമത്തുമെന്നും പരമാവധി ആറ് മാസം വരെ തടവ് ശിക്ഷ നല്‍കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

Other News in this category



4malayalees Recommends