ഓസ്‌ട്രേലിയില്‍ കൊറോണ മരണങ്ങള്‍ 16ഉം രോഗബാധിതര്‍ 3983 ആയി ഉയര്‍ന്നു; രോഗത്തെ പിടിച്ച് കെട്ടാന്‍ പുതിയ നിയന്ത്രണങ്ങള്‍; പൊതുഇടങ്ങളില്‍ രണ്ട് പേരില്‍ കൂടുതല്‍ ഒന്നിച്ച് കൂടരുത്; പൊതു കളിസ്ഥലങ്ങള്‍,വെളിമ്പ്രദേശത്തുള്ള ജിമ്മുകള്‍ അടച്ച് പൂട്ടും

ഓസ്‌ട്രേലിയില്‍ കൊറോണ മരണങ്ങള്‍ 16ഉം രോഗബാധിതര്‍ 3983 ആയി ഉയര്‍ന്നു; രോഗത്തെ പിടിച്ച് കെട്ടാന്‍ പുതിയ നിയന്ത്രണങ്ങള്‍; പൊതുഇടങ്ങളില്‍ രണ്ട് പേരില്‍ കൂടുതല്‍ ഒന്നിച്ച് കൂടരുത്; പൊതു കളിസ്ഥലങ്ങള്‍,വെളിമ്പ്രദേശത്തുള്ള ജിമ്മുകള്‍ അടച്ച് പൂട്ടും
ഓസ്‌ട്രേലിയില്‍ കൊറോണ മരണങ്ങള്‍ 16 ആയിത്തീരുകയും രോഗബാധിതര്‍ 3983 ആയി ഉയരുകയും ചെയ്തുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ രാജ്യത്ത് കോവിഡ്-19 പിടിമുറുക്കുന്നതിനാല്‍ കര്‍ക്കശമായ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് പ്രകാരം പൊതു സ്ഥലത്ത് രണ്ട് പേരില്‍ കൂടുതല്‍ ഒന്നിച്ച് കൂടാന്‍ പാടില്ലെന്ന പുതിയ നിയന്ത്രണം അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന് പുറമെ വാടകക്കാരെ വീടുകളില്‍ നിന്നും ആറ് മാസത്തേക്ക് കുടിയിറക്കരുതെന്ന കര്‍ശനമായ നിര്‍ദേശം ഹോം ഓണര്‍മാര്‍ക്ക് അദ്ദേഹം നല്‍കിയിട്ടുണ്ട്. രാജ്യത്തെ 70 വയസിന് മേല്‍ പ്രായമുളളവരോട് വീടുകളില്‍ തന്നെ കഴിയാനും മോറിസന്‍ ഉത്തരവിട്ടിട്ടുണ്ട്.ഇതിന് പുറമെ നേരത്തെ തന്നെ രോഗമുള്ള 60 വയസിന് മേല്‍ പ്രായമുള്ളവരോടും 50 വയസിന് മേല്‍ പ്രായമുള്ള തദ്ദേശീയ ജനതയോടും വീടുകളില്‍ തന്നെ കഴിഞ്ഞ് കൂടാന്‍ മോറിസന്‍ ഉത്തരവിട്ടിട്ടുണ്ട്.

പബ്ലിക്ക് പ്ലേഗ്രൗണ്ടുകള്‍, വെളിമ്പ്രദേശത്തുള്ള ജിമ്മുകള്‍, സ്‌കേറ്റ് പാര്‍ക്കുകള്‍ തുടങ്ങിയ പുതിയ ചില പൊതുഇടങ്ങള്‍ കൂടി നാളെ മുതല്‍ അടച്ചിടാന്‍ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി മോറിസന്‍ ഉത്തരവിട്ടിരിക്കുന്നു. ഇതിന് പുറമെ ഗ്രൂപ്പ് ബൂട്ട് ക്യാമ്പുകള്‍ അനുവദിക്കുകയുമില്ല. പക്ഷേ വണ്‍ -ഓണ്‍- വണ്‍ പഴ്‌സണല്‍ ട്രെയിനിംഗ് സെഷനുകള്‍ ഇപ്പോഴും അനുവദനീയമാണ്. ഇന്ന് വിദേശത്ത് നിന്നുമെത്തിയ 1600 ഓസ്‌ട്രേലിയക്കാര്‍ നിര്‍ബന്ധമായും ഹോട്ടലുകളില്‍ ക്വോറന്റീന് വിധേയമാകാന്‍ തുടങ്ങിയിട്ടുണ്ട്.

Other News in this category



4malayalees Recommends