പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 29 നു സൗദി സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്; സൗദി ഭരണാധികാരികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 29 നു സൗദി സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്; സൗദി ഭരണാധികാരികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. സൗദി ഭരണാധികാരികളുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ചര്‍ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിയാദില്‍ നടക്കുന്ന നിക്ഷേപ സംഗമത്തിലും നരേന്ദ്രമോദി പങ്കെടുത്തേക്കും.


ഈ മാസം 29 നു സൗദിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ ദിവസം സൗദിയില്‍ എത്തിയതെന്നാണ് സൂചന. ദേശീയ എണ്ണക്കമ്പിനിയായ അരാംകൊ എണ്ണ പ്ലാന്റില്‍ അടുത്തിടെ ഉണ്ടായ ഭീകരാക്രമണത്തിന് ശേഷം സൗദി ഭീകരതയ്‌ക്കെതിരെ നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഒപ്പം ഇന്ത്യ ഉള്‍പ്പെടെയുള്ള സൗഹൃദ രാഷ്ട്രങ്ങളുമായി ചേര്‍ന്ന് ആഗോള ഭീകരതയെയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കാനുമാണ് തീരുമാനം. ഈ സാഹചര്യത്തില്‍ മോദിയുടെ സൗദി സന്ദര്‍ശനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ പ്രാധാന്യത്തോടെയാണ് കാണുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് റിയാദിലെ ഇന്ത്യന്‍ എംബസ്സി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

Other News in this category4malayalees Recommends