ഇവിടെ വച്ചാണ് ഞാന്‍ ഐശ്വര്യയെ പ്രപ്പോസ് ചെയ്തത് ; അഭിഷേക് മനസു തുറന്നപ്പോള്‍...

ഇവിടെ വച്ചാണ് ഞാന്‍ ഐശ്വര്യയെ പ്രപ്പോസ് ചെയ്തത് ; അഭിഷേക് മനസു തുറന്നപ്പോള്‍...
ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തെ കുറിച്ച് ഓര്‍ത്തെടുത്തു. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി ടൊറന്റോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുത്തപ്പോഴാണ് അഭിഷേക് മനസു തുറന്നത്.

തന്റെ ഭാര്യയായ ഐശ്വര്യ റായിയെ പ്രപ്പോസ് ചെയ്തത് ഇവിടെ വച്ചായിരുന്നുവെന്നും 2007ല്‍ ഗുരു എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി ഇവിടെ എത്തിയപ്പോഴാണ് അത് സംഭവിച്ചതെന്നും അഭിഷേക് പറയുന്നു. അതുകൊണ്ട് യാത്ര പുറപ്പെടും മുമ്പേ ഇത്തവണ ആരേയും പ്രൊപ്പോസ് ചെയ്യരുതെന്ന് ഐശ്വര്യ തനിക്ക് മുന്നറിയിപ്പു നല്‍കിയതായും അഭിഷേക് പറയുന്നു. 11 വര്‍ഷം മുമ്പ് ആഷിനെ പ്രപ്പോസ് ചെയ്ത സ്ഥലമായതിനാല്‍ തന്നെ സംബന്ധിച്ചിടത്തോളം ടൊറന്റോ സ്‌പെഷ്യല്‍ ആണെന്നും അഭിഷേക് പറയുന്നു.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിഷേക് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് മന്‍മര്‍സിയാന്‍.

Other News in this category4malayalees Recommends