സായ് പല്ലവി തകര്‍ക്കുന്നു: പുതിയ തെലുങ്കു ചിത്രത്തിന്റെ ടീസര്‍ കാണാം

സായ് പല്ലവി തകര്‍ക്കുന്നു: പുതിയ തെലുങ്കു ചിത്രത്തിന്റെ ടീസര്‍ കാണാം
സായ് പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ വൈറല്‍. പാടി പാടി ലെച്ചെ മനസ് എന്ന ചിത്രത്തിന്റെ ടീസറാണ് പുറത്തിറങ്ങിയത്. സായ് പല്ലവിയുടെ കുസൃതിത്തരങ്ങളും പ്രണയരംഗങ്ങളും ടീസറില്‍ കാണാം. ചിത്രത്തിന്റെ ടീസര്‍ മണിക്കൂറുകള്‍ കൊണ്ട് ട്രെന്‍ഡിംഗായി. ഏഴ് ലക്ഷത്തോളം പേരാണ് ഇതിനകം സായ് പല്ലവിയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ കണ്ടത്.

ശര്‍വാനന്ദാണ് ചിത്രത്തില്‍ നായകന്‍. ചിത്രം ഡിസംബര്‍ 21ന് തീയ്യേറ്ററുകളിലെത്തും. പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്.

തെലുങ്കില്‍ ഇറങ്ങിയ സായ് പല്ലവിയുടെ ദിയ, ഫിദ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളി പ്രേക്ഷകരും സായ് പല്ലവിയുടെ തെലുങ്ക് ചിത്രം കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മലര്‍ മിസ്സായി സായ് പല്ലവി മലയാളികളുടെ മനംകവര്‍ന്ന താരമാണ്.

Other News in this category4malayalees Recommends