വനിതാ കമ്മീഷന്‍ പിരിച്ചു വിടണമെന്ന് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്; പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതിന് പിന്നാലെ

വനിതാ കമ്മീഷന്‍ പിരിച്ചു വിടണമെന്ന് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്; പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതിന് പിന്നാലെ

വനിതാ കമ്മീഷന്‍ പിരിച്ചു വിടണമെന്ന് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്. ജസ്ല മാടശ്ശേരി- ഫിറോസ് കുന്നംപറമ്പില്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രമ്യയുടെ പ്രതികരണം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയ സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.


നേരത്തെ തനിക്കെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍ പ്രസ്താവന നടത്തിയപ്പോഴും, ഷാനിമോള്‍ ഉസ്മാനെതിരായ ജി സുധാകരന്റെ പരാമര്‍ശത്തിലും വനിതാ കമ്മിഷന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രമ്യയുടെ വിമര്‍ശനം. വനിതാ കമ്മിഷന്‍ എല്‍.ഡി.എഫിന്റെ ഭാഗമാണെന്നും എം.പി ആരോപിച്ചു.

എ.വിജയരാഘവനും ജി.സുധാകരനും അസഹിഷ്ണുതയാണ്. ആലത്തൂരിലെ പോലെ അരൂരിലും സ്ത്രീകള്‍ എല്‍ഡിഎഫിന് മറുപടി നല്‍കുമെന്നും രമ്യ വ്യക്തമാക്കി.

മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും മുസ്ലീംലീഗ് നേതാവുമായ എംസി കമറുദ്ദീന് വേണ്ടി ഫിറോസ് വോട്ട് ചോദിക്കാനെത്തിയതിനെയാണ് പൊതു പ്രവര്‍ത്തകയായ പെണ്‍കുട്ടി വിമര്‍ശിച്ചത് .ഇതിന്റെ പേരിലാണ് പെണ്‍കുട്ടിക്കെതിരെ ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയത്.

Other News in this category4malayalees Recommends