രാജ്യത്തെ പകുതിയോളം ജനങ്ങളെ പുറത്താക്കി ഇവിടെ ഭരിക്കാമെന്ന് കരുതുന്നതിനെക്കാള്‍ നല്ലത് ആര്‍.എസ്.എസുകാര്‍ അന്റാര്‍ട്ടിക്കയിലേക്ക് പോകുന്നതാണ്; 5 വര്‍ഷം ഭരിക്കാന്‍ അവകാശം കിട്ടിയെന്ന് കരുതി രാജ്യം ആരുടെയും തറവാട്ടുസ്വത്തല്ല; തുറന്നടിച്ച് കെ. മുരളീധരന്‍

രാജ്യത്തെ ജനസംഖ്യയിലെ പകുതിയോളം ജനങ്ങളെ പുറത്താക്കി ഇവിടെ ഭരിക്കാമെന്ന് കരുതുന്നതിനെക്കാള്‍ നല്ലത് ആര്‍.എസ്.എസുകാര്‍ അന്റാര്‍ട്ടിക്കയിലേക്ക് പോകുന്നതാണെന്ന് കെ. മുരളീധരന്‍ എം.പി. ഗാന്ധിജിയുടെ ഈ മണ്ണില്‍ അവകാശം സ്ഥാപിക്കാന്‍ വന്നാല്‍ ജനങ്ങള്‍ ചെറുത്തു തോല്‍പ്പിക്കും മുരളീധരന്‍ വ്യക്തമാക്കി.പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഏകദിന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംകള്‍ അതിഥികളാണെന്നും അതിഥികള്‍ ആതിഥേയന്റെ വര്‍ത്തമാനം പറയേണ്ടെന്നുമെല്ലാം ആര്‍.എസ്.എസ് നേതാക്കള്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ അഞ്ച് വര്‍ഷം ഭരിക്കാന്‍ അവകാശം കിട്ടിയെന്ന് കരുതി ഇത് തറവാട്ടുസ്വത്താണോ? രാജ്യത്തെ ജനസംഖ്യയിലെ പകുതിയോളം ജനങ്ങളെ പുറത്താക്കി ഇവിടെ ഭരിക്കാമെന്ന് കരുതുന്നതിനെക്കാള്‍ നല്ലത് നിങ്ങള്‍ ഇവിടുന്ന് പോകുന്നതാണ്. അന്റാര്‍ട്ടിക്കയിലോ മറ്റോ പോയി ഇഷ്ടമുള്ള രാജ്യം ഉണ്ടാക്കിക്കൊള്ളൂ. ഹിറ്റ്‌ലറിന്റെയും മുസ്സോളിനിയുടെയും ചരിത്രം മോദിയും അമിത് ഷായും വായിച്ചു നോക്കുന്നത് നല്ലതാണെന്നും മുരളീധരന്‍ പറഞ്ഞു.

Other News in this category4malayalees Recommends