സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും സുരക്ഷയൊരുക്കാനുള്ള പോലീസിന്റെ സിംസ് പദ്ധതി വിവാദത്തില്‍ ; കരാര്‍ നല്‍കിയ കെല്‍ട്രോണ്‍ ഉപ കരാര്‍ നല്‍കിയതോടെ സംസ്ഥാന പോലീസ് ആസ്ഥാനത്തെ സുരക്ഷയില്‍ പോലും പാളിച്ച

സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും സുരക്ഷയൊരുക്കാനുള്ള പോലീസിന്റെ സിംസ് പദ്ധതി വിവാദത്തില്‍ ; കരാര്‍ നല്‍കിയ കെല്‍ട്രോണ്‍ ഉപ കരാര്‍ നല്‍കിയതോടെ സംസ്ഥാന പോലീസ് ആസ്ഥാനത്തെ സുരക്ഷയില്‍ പോലും പാളിച്ച
കേരള പോലീസ് മേധാവി ലോക്‌സനാഥ് ബെഹ്‌റയെ പ്രതിക്കൂട്ടിലാക്കുന്ന സിഎജി റിപ്പോര്‍ട്ടിനു പിന്നാലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും സുരക്ഷയൊരുക്കാനുള്ള പോലീസിന്റെ സിംസ് പദ്ധതിയും വിവാദത്തില്‍. സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്കും സ്വര്‍ണ്ണക്കടകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും പണം വാങ്ങി സേവനം നല്‍കാനുള്ള പദ്ധതിയാണ് വിവാദത്തിലാകുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല സംസ്ഥാന സര്‍ക്കാര്‍ കമ്പനിയായ കെല്‍ട്രോണിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കുമ്പോഴും കെല്‍ട്രോള്‍ ഇത് ഒരു സ്വകാര്യ കമ്പനിയ്ക്ക് പുറംകരാര്‍ നല്‍കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ഉള്‍പ്പെടെ സ്വകാര്യ കമ്പനിയുടെ പ്രതിനിധികള്‍ക്ക് പ്രവേശനം ലഭിച്ചെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരുമായുള്ള ധാരണയ്ക്ക് വിരുദ്ധമായി കെല്‍ട്രോള്‍ പ്രതിനിധി കണ്‍ട്രോള്‍ റൂമിലില്ലെന്നുമാണ് ആരോപണം.

മോഷന്‍ സെന്‍സര്‍ ക്യാമറകളുടെ സഹായത്തോടെ ഉയര്‍ന്ന സുരക്ഷ നല്‍കാനുള്ള പദ്ധതിയാണ് സംശയനിഴലിലായത്. പണം കൊടുത്ത് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കു കെല്‍ട്രോണിന്റെ സഹായത്തോടെ സുരക്ഷയൊരുക്കാനാണ് പദ്ധതി. സ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകള്‍ പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിരിക്കും. ഇതോടെ മോഷണമോ മറ്റോ നടന്നാല്‍ പോലീസിന് ഉടനടി വിവരം അറിയാന്‍ സാധിക്കുമെന്നും മോഷ്ടാക്കളെ കുടുക്കാന്‍ സാധിക്കുമെന്നതുമാണ് പദ്ധതിയുടെ മേന്മയായി പറയുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത്തരത്തില്‍ ഒരു സംവിധാനം ഒരുക്കാനുള്ള സാങ്കേതിക സംവിധാനം കെല്‍ട്രോണിനില്ല. ഇതോടെ സ്വകാര്യ കമ്പനിയ്ക്ക് പദ്ധതി മറിച്ചു നല്‍കുകയാണെന്നാണ് ആക്ഷേപം. ഇത് പുറം കരാര്‍ കൊടുത്തിരിക്കുന്ന ഗാലക്‌സോണ്‍ കമ്പനിയ്ക്കും ഈ മേഖലയില്‍ മുന്‍പരിചയമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പദ്ധതിയ്ക്ക് ഉപയോഗിച്ച സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടെ പഴയതായതിനാല്‍ പല സ്വകാര്യ കമ്പനികളും പദ്ധതിയോടു മുഖം തിരിക്കുകയായിരുന്നു.

Other News in this category4malayalees Recommends