ജനറല്‍ ഡയറിനെപ്പോലുള്ള അമിത് ഷാ നമ്മുടെ ആഭ്യന്തരമന്ത്രിയായതില്‍ രാജ്യം ലജ്ജിക്കണം ; വിമര്‍ശനവുമായി ജിഗ്നേഷ് മേവാനി

ജനറല്‍ ഡയറിനെപ്പോലുള്ള അമിത് ഷാ നമ്മുടെ ആഭ്യന്തരമന്ത്രിയായതില്‍ രാജ്യം ലജ്ജിക്കണം ; വിമര്‍ശനവുമായി ജിഗ്നേഷ് മേവാനി
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ക്കെതിരെ ജിഗ്‌നേഷ് മേവാനി. ജനറല്‍ ഡയറിനെപ്പോലുള്ള അമിത് ഷാ നമ്മുടെ ആഭ്യന്തരമന്ത്രിയായതില്‍ രാജ്യം ലജ്ജിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

1919 ല്‍ ജാലിയന്‍വാലാബാഗില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ സൈനികനോട് ഉത്തരവിട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ജനറല്‍ ഡയര്‍.

പാര്‍ലമെന്റിലേക്കുള്ള പൗരത്വ നിയമ വിരുദ്ധ മാര്‍ച്ചില്‍ പങ്കെടുത്ത ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഡല്‍ഹി പൊലീസ് ആക്രമണം അഴിച്ചുവിടുകയും പത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കളുടെ സ്വകാര്യഭാഗങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ടാണ് ജിഗ്‌നേഷ് മേവാനി ആഭ്യന്തരമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

തന്റെ സ്വകാര്യഭാഗങ്ങളില്‍ പൊലീസുകാര്‍ ബൂട്ട് ഉപയോഗിച്ച് അടിച്ചു എന്നും ഒരു പൊലീസുകാരി തന്റെ ബുര്‍ഖ നീക്കം ചെയ്ത് സ്വകാര്യഭാഗങ്ങളില്‍ ലാത്തി ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞിരുന്നു.

Other News in this category4malayalees Recommends