മാമാങ്കത്തിലെ മൂക്കുത്തിപ്പെണ്ണ് പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു; വരന്‍ ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹ

മാമാങ്കത്തിലെ മൂക്കുത്തിപ്പെണ്ണ് പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു; വരന്‍ ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹ

'മാമാങ്കം' സിനിമയിലെ നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹ ആണ് വരന്‍. ഓഗസ്റ്റ് ഏഴിനാണ് വിവാഹം. 2012 മുതല്‍ പ്രാചിയും രോഹിതും പ്രണയത്തിലായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വിവാഹം നടത്തുകയെന്നും പ്രാചി വ്യക്തമാക്കി.


ഓഗസ്റ്റ് 7ന് രാവിലെ വിവാഹ നിശ്ചയവും വൈകിട്ട് വിവാഹവും നടക്കും. 50 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. വിവാഹവേദിയില്‍ സാനിറ്റൈസറും മാസ്‌ക്കും ഉണ്ടാകും. അതിഥികള്‍ കൂട്ടായി എത്താതിരിക്കാന്‍ 30 മിനുറ്റിന്റെ ഇടവേളയില്‍ എത്താനാണ് അറിയിച്ചതെന്നും പ്രാചി പറയുന്നത്.

ഓഗസ്റ്റ് 3 മുതല്‍ വിവാഹത്തിന്റെ ആഘോഷങ്ങള്‍ ആരംഭിക്കും. ഡല്‍ഹിയില്‍ വച്ചാണ് വിവാഹം. ഇന്ത്യന്‍ നെറ്റ്ബോള്‍ ടീം നായികയായിരുന്ന പ്രാചി മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലും സജീവമായിരുന്നു താരം.

Other News in this category4malayalees Recommends