പെണ്‍കുട്ടിയെ നേരത്തെ പരിചയമില്ല ; കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ല ; ആംബുലന്‍സില്‍ കോവിഡ് ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ മൊഴിയിങ്ങനെ

പെണ്‍കുട്ടിയെ നേരത്തെ പരിചയമില്ല ; കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ല ; ആംബുലന്‍സില്‍ കോവിഡ് ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ മൊഴിയിങ്ങനെ
ആംബുലന്‍സില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം കീരിക്കാട് പനയ്ക്കച്ചിറയില്‍ വീട്ടില്‍ നൗഫലിനെ നാളെ വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കരുതികൂട്ടിയല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്നും പ്രതി അന്വേഷണ സംഘത്തിനു മൊഴി നല്‍കി. മറ്റാര്‍ക്കും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പെണ്‍കുട്ടിയെ നേരത്തെ പരിചയമില്ലെന്നുമുള്ള മൊഴികള്‍ ഇയാള്‍ ആവര്‍ത്തിച്ചു.

പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു ആവശ്യമെങ്കില്‍ വീണ്ടും തെളിവെടുപ്പ് നടത്തും. കസറ്റഡിയിലെടുക്കുന്നതിന് മുന്നോടിയായി ഇയാളെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി 6ന് അര്‍ധരാത്രി ആറന്മുളയിലെ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

Other News in this category4malayalees Recommends