മൂന്നാം ക്ലാസുകാരനോട് കൊടും ക്രൂരത കാട്ടി സഹോദരി ഭര്‍ത്താവ് ; തേപ്പുപെട്ടി ഉപയോഗിച്ചും ചട്ടുകം വച്ചും പൊള്ളലേറ്റ മൂന്നാംക്ലാസുകാരന്‍ ആശുപത്രിയില്‍ ചികിത്സയില്‍

മൂന്നാം ക്ലാസുകാരനോട് കൊടും ക്രൂരത കാട്ടി സഹോദരി ഭര്‍ത്താവ് ; തേപ്പുപെട്ടി ഉപയോഗിച്ചും ചട്ടുകം വച്ചും പൊള്ളലേറ്റ മൂന്നാംക്ലാസുകാരന്‍ ആശുപത്രിയില്‍ ചികിത്സയില്‍
തൈക്കൂടത്ത് മൂന്നാം ക്ലാസുകാരനോട് കൊടും ക്രൂരത. സഹോദരി ഭര്‍ത്താവാണ് കുട്ടിയോട് ക്രൂരത ചെയ്തത് . തേപ്പുപെട്ടി ഉപയോഗിച്ചും ചട്ടുകം വച്ചും പൊള്ളലേറ്റ മൂന്നാംക്ലാസുകാരനെ ബന്ധുക്കള്‍ ഇടപെട്ട് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതി അങ്കമാലി സ്വദേശി പ്രിന്‍സ് അറസ്റ്റിലായി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

പൊള്ളലേറ്റ കുഞ്ഞിന്റെ സഹോദരിയുമായി അടുപ്പത്തിലായ അങ്കമാലി സ്വദേശിയായ യുവാവ് ഈ വീട്ടിലാണ് താമസം. കുഞ്ഞിനോട് താല്‍പര്യമില്ലാതിരുന്ന ഇയാള്‍ പലപ്പോഴും കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നെന്നു പറയുന്നു. കഴിഞ്ഞ ദിവസം സാധനം വാങ്ങുന്നതിനു നല്‍കിയ പണം നഷ്ടമായതിന്റെ പേരിലും വീട്ടിലെത്താന്‍ വൈകിയതിനുമായിരുന്നു ഉപദ്രവിച്ചത്. ശരീരത്ത് ചട്ടുകം പഴുപ്പിച്ചു വയ്ക്കുകയും തേപ്പുപെട്ടി ചൂടാക്കി പൊള്ളലേല്‍പിക്കുകയുമായിരുന്നെന്നു കുട്ടി പറഞ്ഞു.

എന്നാല്‍ വിവാഹം കഴിച്ചെന്ന് പറയുന്ന സഹോദരിക്ക് 18 വയസ് ആയിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. യുവാവിനാകട്ടെ നിയമപ്രകാരം വിവാഹപ്രായം ആയിട്ടില്ല. 19 വയസ് ആണെന്നു പറയുന്നു. യുവതിയുടെ ജന്‍മ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ളവ പരിശോധിച്ച് പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ പോക്‌സോ കേസ് ഉള്‍പ്പടെ ചുമത്തുമെന്ന് പൊലീസ് പ്രതികരിച്ചു.

Other News in this category



4malayalees Recommends