ഈ ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിക്കാറുണ്ടോ? അപകടം ഒളിഞ്ഞിരിക്കുന്നത് ഇനിയെങ്കിലും മനസ്സിലാക്കൂ

ഈ ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിക്കാറുണ്ടോ? അപകടം ഒളിഞ്ഞിരിക്കുന്നത് ഇനിയെങ്കിലും മനസ്സിലാക്കൂ
ഫാസ്റ്റ് ഫുഡിന്റെ കാലമാണല്ലോ.. അതുകൊണ്ടുതന്നെ വഴിയില്‍ കാണുന്നതെന്തും വാങ്ങി കഴിക്കാനുള്ള ത്വര പലര്‍ക്കുമുണ്ട്. അതിനോടൊപ്പം രോഗവും കൂടെ നിങ്ങള്‍ വാങ്ങിക്കുന്നുണ്ട്. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിനുമുന്‍പ് അതിനെക്കുറിച്ച് അറിഞ്ഞിരിക്കാം. മോമോസ് തെരുവില്‍ നിന്നും ആഹാരം കഴിക്കുന്നവരുടെ ഇഷ്ടവിഭവമാണ്. പക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള രോഗങ്ങളുണ്ടാക്കുന്നതിനു കാരണമാകുന്ന ഭക്ഷണമാണിതെന്നു അറിഞ്ഞിരിക്കണം.

1. രാസപ്രധാനമായ മാവ് കുഴച്ച് ഉണ്ടാക്കുന്ന മിശ്രിതം ഉപയോഗിച്ചാണ് മോമോസ് പാചകം ചെയുന്നത്. അസോഡികാര്‍ബണമൈഡ്, ക്ലോറിന്‍ ഗാസ്, ബെന്‍സോയ്ല്‍ പെറോക്‌സൈഡ്, മറ്റ് ബ്ലീച്ചുകള്‍ തുടങ്ങിയ രാസവസ്തുക്കളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇവ പാന്‍ക്രിയാസിനു നാശം വരുത്തുകയും പ്രമേഹത്തിന് കാരണമാകുകയും ചെയ്യും.

2. ചത്ത മൃഗങ്ങളുടെ മാംസം ഇതില്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റോഡ് സൈഡ് ഷോപ്പിലെ മോമോസിലെ ഇത്തരം മാംസം ആരോഗ്യത്തിനു ദോഷം ചെയും. വളരെ കുറഞ്ഞ നിരക്കില്‍ ഈ വിപണിയില്‍ ഇതു ലഭിക്കുന്നതിനാല്‍ വ്യാപരികള്‍ ചത്ത മൃഗങ്ങളുടെ മാംസം വാങ്ങി മോമോസിലെ ഫില്ലിംഗുകള്‍ക്ക് ഉപയോഗിക്കുന്നു.


3.പാചകം ചെയ്യാത്തതും കഴുകാത്തതുമായ പച്ചക്കറികള്‍ മോമോസില്‍ ചിലര്‍ ഉപയോഗിക്കുന്നു. പച്ചക്കറികള്‍ വളരെ മോശം നിലവാരമുള്ളതും കഴുകാത്തതുമായതായ ഇ-കോലിയെ പോലുള്ള ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമാകുന്നു.

4 മോമോസ് -ചട്ണി വളരെ എരിവുള്ളതാണ്. നല്ല രീതിയില്‍ മുളക് പൊടിച്ചെടുത്തിട്ടില്ലെങ്കില്‍ ഇതു ആരോഗ്യത്തിനു ദോഷമായി ബാധിക്കും. കൂടാതെ, മസാലകള്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് രക്തസ്രാവവും പൈല്‍സും ഉണ്ടാക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

5.മയോ സോഡിയം ഗ്ലൂട്ടാമേറ്റ് മോമോസില്‍ ഉണ്ടാകും. പൊണ്ണത്തടിക്ക് കാരണമായി ഇതു മാറാം. ഇതിനു പുറമെ വിയര്‍ക്കല്‍, നെഞ്ചുവേദന, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമായി മാറാം.

6. അപകടകരമായ വിര മോമോസില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

കാബേജ് ശരിയായി പാചകം ചെയ്തിട്ടില്ലെങ്കില്‍ ടേപ് വേമെന്ന മസ്തിഷ്‌കത്തെ ബാധിക്കുന്ന വിര ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമാകും.

7. മോമോസില്‍ പട്ടി മാസം ചില സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ മുമ്ബ് വന്നിട്ടുണ്ട്. അതു കൊണ്ട് ഹൈജനിക് ഷോപ്പുകളില്‍ നിന്നുമാത്രമേ മോമോസ് വാങ്ങി കഴിക്കാവൂ.


Other News in this category4malayalees Recommends