കെന്റകിയില്‍ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

കെന്റകിയില്‍ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: അമേരിക്കയിലെ കെന്റകിയില്‍ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മറ്റ് നാലുപേരെയും കൊന്നശേഷം ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കെന്റകിയിലെ രണ്ട് സ്ഥലങ്ങളിലായാണ്് വെടിവയ്പ് നടന്നത്.

ലൂസിവില്ലിക്ക് സമീപം പെയിന്റ്‌സ്വില്ലയിലെ വീട്ടില്‍ വെടിവയ്പുണ്ടായെന്ന ഫോണ്‍ സന്ദേശം അറിഞ്ഞെത്തിയ പൊലീസാണ് ആദ്യം രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അക്രമിക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് പെയിന്റ്‌സ്വില്ലിയില്‍തന്നെ മറ്റൊരു അപ്പാര്‍ട്‌മെന്റില്‍ വെടിവയ്പുണ്ടായതായി പൊലീസിന് വിവരം ലഭിച്ചത്.

ഇവിടെ എത്തിയ പൊലീസ് അക്രമിയടക്കം മൂന്നുപേരെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. ജോസഫ് നിക്കെല്‍ എന്നയാളാണ് നാലുപേരെ വെടിവച്ച് കൊന്ന് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു.
Other News in this category4malayalees Recommends